കെ.എസ്​.ആർ.ടി.സി ബസിൽ ഇനി ഇരുചക്രവാഹനവും കൊണ്ടുപോകാം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ദീർഘദൂര ലോ ഫ്ലോർ ബസുകളിലും ബംഗളൂരുവിലേക്കുള്ള വോൾവോ, സ്‌കാനിയ ബസുകളിലും ഇ-ബൈക്ക്, ഇ-സ്‌കൂട്ടർ, സൈക്കിൾ തുടങ്ങിയ ഇരുചക്രവാഹനങ്ങൾ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാൻ സൗകര്യമൊരുക്കുമെന്ന് മന്ത്രി ആൻറണി രാജു. നിശ്ചിത തുക ഈടാക്കും. ദീർഘദൂരയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.

നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ബസിൽനിന്നിറങ്ങി കൂടെ കൊണ്ടുവരുന്ന ഇരുചക്രവാഹനത്തിൽ തുടർന്ന്​ യാത്ര ചെയ്യാം. നവംബർ ഒന്നു മുതൽ ഇതിന്​ സൗകര്യമാകും.

അന്തരീക്ഷ മലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ യാത്രക്ക്​ പ്രേരിപ്പിക്കുക എന്ന നയത്തി​െൻറ ഭാഗമായാണ് പദ്ധതി. ലോകമെങ്ങും സൈക്കിൾ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന കാലഘട്ടത്തിൽ കേരളവും ഒപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

Tags:    
News Summary - Two-wheelers can now be taken on the KSRTC bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.