അടിമാലി: ഇരുമ്പുപാലം പതിനാലാം മൈൽ അമ്മാവൻ കുത്തിൽ വെള്ളച്ചാട്ടത്തിൽവീണ് രണ്ട് സ്ത്രീകൾ ഒഴുക്കിൽപെട്ടു. ഒരാളെ രക്ഷപ്പെടുത്തി. ഒരാൾക്കായി തിരച്ചൽ തുടരുന്നു. അടിമാലി മച്ചിപ്ലാവിനുസമീപം ചൂരക്കെട്ടൻകുടി ആദിവാസി കോളനിയിലെ താമസക്കാരായ വത്സ, ഷീല എന്നിവരാണ് ഒഴുക്കിൽപെട്ടത്.
ബുധനാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. വത്സയെയാണ് രക്ഷപ്പെടുത്തിയത്. വിറകും വനവിഭവങ്ങളും ശേഖരിക്കാൻ പുറപ്പെട്ട നാലംഗ സംഘത്തിൽപെട്ടവരാണ് ഇവർ. തിരികെ വരുമ്പോൾ വഴിമധ്യേ പാറ ചാടിക്കടക്കുന്നതിനിടെ ഇരുവരും വീഴുകയായിരുന്നു. ഉടൻ കൂടെ ഉണ്ടായിരുന്നവർ ബഹളം വെച്ചു. പ്രദേശത്ത് ഉണ്ടായിരുന്നവർ എത്തി വത്സയെ രക്ഷപ്പെടുത്തി അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവർ അപകടനില തരണം ചെയ്തു.
ഷീലക്കായി അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്. ഈ ഭാഗത്ത് ശക്തമായ കുത്തൊഴുക്കും ആഴവുമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അമ്മാവൻകുത്തിൽ അപകടങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. രണ്ട് മാസം മുമ്പ് വിനോദസഞ്ചാരികളായ രണ്ട് യുവാക്കൾ ഇവിടെ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ടിട്ടുണ്ട്. രണ്ടുദിവസമായി മഴയായതിനാൽ ശക്തമായ ഒഴുക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.