പഴയങ്ങാടി: മാടായിപ്പാറയിലെ മാടായി ഗവ. ഗേൾസ് ഹൈസ്കൂളിന് നിർമിക്കുന്ന കെട്ടിടത്തിെൻറ സൺഷേഡ് തകർന്നുവീണ് രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റു. അസം സ്വദേശികളായ അജബ്(27), അലി (28) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായ പരിക്കേറ്റ ഇരുവരെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാം നിലയിലെ സ്ലാബിൽ പ്രവൃത്തി നടക്കുേമ്പാൾ സ്ലാബ് തകർന്ന് നിലം പതിക്കുകയായിരുന്നു. പരിക്കേറ്റവരെ ആദ്യം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
തീരദേശ വികസന കോർപറേഷെൻറ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് നിർമാണം. നിർമാണ പ്രവൃത്തി താൽക്കാലികമായി നിർത്തി. അപകടസ്ഥലം സന്ദർശിച്ച ടി.വി. രാജേഷ് എം.എൽ.എ എക്സി. എൻജിനീയറോട് വിശദീകരണം തേടി.
പഴയങ്ങാടി: മാടായി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിനായി 2.3 കോടി ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിെൻറ ഒരു ഭാഗം തകർന്നുവീണ സാഹചര്യത്തിൽ കെട്ടിട നിർമാണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി ആവശ്യപ്പെട്ടു.
യു.ഡി.എഫ് നേതാക്കളോടൊപ്പം രാജ്മോഹൻ ഉണ്ണിത്താൻ എം.പി തകർന്ന കെട്ടിടം സന്ദർശിച്ചു. പി.പി. കരുണാകരൻ, ടി. കരുണാകരൻ, അഡ്വ. നൗഷാദ് വാഴവളപ്പിൽ, എ.പി. ബദറുദ്ദീൻ, അഡ്വ. ഡി.കെ. ഗോപിനാഥൻ, ഒ. ബഷീർ, സുധീർ വെങ്ങര, പാറയിൽ കൃഷ്ണൻ, മടപ്പള്ളി പ്രദീപൻ, എം. പവിത്രൻ, എ.വി. സനൽ, പി.പി. രാജേഷ്, കക്കോപ്രവൻ മോഹനൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.