തെങ്ങ് തലയിൽ വീണ് രണ്ടു വയസ്സുകാരൻ മരിച്ചു

കൽപകഞ്ചേരി (മലപ്പുറം): പറവന്നൂരിൽ തെങ്ങ് തലയിൽ വീണ് രണ്ടു വയസ്സുകാരൻ മരിച്ചു. പറവന്നൂർ പരിയാരത്ത് അഫ്സലിന്റെ മകൻ അഹമ്മദ് സയ്യാൻ ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് 5.30നാണ് സംഭവം. വീടിന് പിറകിലെ ബന്ധുവീട്ടിലേക്ക് വല്യുമ്മയോടൊപ്പം നടന്നുപോകുന്നതിനിടെയാണ് സമീപത്തുണ്ടായിരുന്ന തെങ്ങ് കുട്ടിയുടെ തലയിലേക്ക് മുറിഞ്ഞുവീണത്.

ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ഷാനിബ. സഹോദരികൾ: അംന, സജ.

Tags:    
News Summary - Two-year-old boy dies after coconut tree falls on head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.