മരിച്ച അൽതാഫ്, ഫാസിൽ

കാറിടിച്ച് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം

ചങ്ങരംകുളം (മലപ്പുറം): സംസ്ഥാന പാതയിൽ കോലിക്കരയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ട് പേർ മരിച്ചു. കോലിക്കര സ്വദേശികളായ വടക്കത്ത് വളപ്പിൽ ബാവയുടെ മകൻ ഫാസിൽ (33), നൂലിയിൽ മജീദിന്റെ മകൻ അൽതാഫ്(24) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. ഒതളൂരിൽ ഉത്സവം കണ്ട് മടങ്ങി വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ പെട്ടവരെ വഴിയാത്രക്കാരും ശബ്ദം കേട്ട് ഓടി വന്നവരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെയും ജീവൻ രക്ഷിക്കാനായില്ല.

കോലിക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ സ്കൂട്ടർ അപകടം 

ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ തിങ്കളാഴ്ച കാലത്ത് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൈകീട്ട് 5 മണിയോടെ ഇരുവരേയും വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പാവിട്ടപ്പുറം ഖബർസ്ഥാനിൽ ഖബറടക്കി.

ഫാസിൽ മൈസൂരുവിൽ ബേക്കറി ജീവനക്കാരനാണ്. ഭാര്യ: സൽമ. മകൻ: മുഹമ്മദ് റയാൻ. നഫീസയാണ് അൽത്താഫിന്റെ മാതാവ്. സഹോദരങ്ങൾ: അക്ബർ, അഷ്കർ, അഫീഫ.

Tags:    
News Summary - Two youth died in scooter accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.