യു.എ.ഇ യാത്ര വിലക്ക്; കരിപ്പൂരിൽ തിരക്കേറി; ടിക്കറ്റ് നിരക്കിൽ വൻ വർധന

കരിപ്പൂർ: കോവിഡ് പശ്ചാത്തലത്തിൽ യു.എ.ഇയിലേക്ക് ഏർപ്പെടുത്തിയ യാത്ര വിലക്ക് ശനിയാഴ്ച രാത്രിയോടെ പ്രാബല്യത്തിൽ വരാനിരിക്കെ കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരു​െട തിരക്ക്. ശനിയാഴ്ച കരിപ്പൂരിൽനിന്ന്​ വിവിധ കമ്പനികൾ നിരവധി അധിക സർവിസുകളാണ് നടത്തിയത്. മൊത്തം 11 സർവിസുകളാണ് യു.എ.ഇയിലേക്ക് നടത്തിയത്. ഇതിൽ ആറും അധിക സർവിസുകളായിരുന്നു. എയർഅറേബ്യ, എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവരാണ് നിലവിലെ ഷെഡ്യൂളുകൾക്ക് പുറമെ സർവിസ് നടത്തിയത്.

എയർഅറേബ്യ ഷാർജയിലേക്ക് അഞ്ച് സർവിസുകളാണ് നടത്തിയത്. മൂന്ന് സർവിസുകളായിരുന്നു നേര​േത്ത ഷെഡ്യൂൾ ചെയ്തിരുന്നത്. യാത്ര നിയന്ത്രണം വന്നതോടെ അധികമായി രണ്ട് സർവിസുകൾ കൂടി നടത്തുകയായിരുന്നു. സ്ൈപസ് ജെറ്റ് റാസൽഖൈമയിലേക്കാണ് രണ്ട് അധിക സർവിസുകൾ നടത്തിയത്​. കൂടാതെ ദുബൈയിലേക്ക്​ നേര​േത്ത ഷെഡ്യൂൾ ചെയ്​ത പ്രകാരം ഉച്ചക്ക്​ 12.10ന്​ സർവിസ്​ നടത്തി.

എയർഇന്ത്യ എക്സ്പ്രസും കൂടുതൽ സർവിസ് നടത്തി. നേര​േത്ത, ഷെഡ്യൂൾ ചെയ്ത അബൂദബിക്ക് പുറമെ റാസൽഖൈമയിലേക്കായിരുന്നു സർവിസ്. ഇൻഡിഗോ  ഷാർജയിലേക്കാണ് അധിക സർവിസ് നടത്തിയത്. കൂടാതെ, ബംഗളൂരു-^കോഴിക്കോട് സെക്ടറിൽ ആഭ്യന്തര സർവിസും ഇൻഡിഗോ നടത്തി. അതേസമയം, എല്ലാ വിമാനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. യാത്ര നിയന്ത്രണം ഏർപ്പെടുത്തിയതോടെ ടിക്കറ്റ് നിരക്കിലും വൻ വർധനയാണ് ഉണ്ടായിരുന്നത്.

Tags:    
News Summary - UAE travel ban Busy in Karipur; Huge increase in ticket prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.