കോഴിക്കോട്: മാവോവാദിബന്ധമുണ്ടെന്നും ലഘുലേഖകൾ കൈവശംവെച്ചെന്നും ആരോപിച്ച് യ ു.എ.പി.എ (അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) പ്രകാരം പന്തീരാങ്കാവ് പൊലീസ് അ റസ്റ്റ് ചെയ്ത സി.പി.എം പ്രവർത്തകരുടെ ജാമ്യാപേക്ഷ യു.എ.പി.എ പ്രേത്യക കോടതികൂടിയ ായ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
ഒളവണ്ണ മൂർക്കനാട് ത്വാഹ ഫസൽ (24), തിരുവണ്ണൂർ പാലാട്ട് നഗർ അലൻ ഷുഹൈബ് (20) എന്നിവരുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുക. അഡ്വ. എം.കെ. ദിനേശനാണ് പ്രതികൾക്കുവേണ്ടി ഹാജരാവുക. യു.എ.പി.എയിലെ 20, 32, 39 വകുപ്പുകൾ നിലനിൽക്കില്ലെന്നായിരിക്കും പ്രതിഭാഗത്തിെൻറ മുഖ്യവാദം. ഏതെങ്കിലും ആശയത്തെ പിന്താങ്ങി എന്നതുകൊണ്ടുമാത്രം യു.എ.പി.എ ചുമത്താൻ കഴിയില്ലെന്നതാണ് പ്രതിഭാഗമെടുക്കുന്ന മുഖ്യ നിലപാട്.
വെള്ളിയാഴ്ച രാത്രി പെരുമണ്ണ പാറമ്മൽ അങ്ങാടിയിൽ മൂന്നു പേരെ സംശയകരമായ സാഹചര്യത്തിൽ കണ്ടെന്നും ഒരാൾ ഓടി രക്ഷപ്പെട്ടെന്നുമാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. ഇവരുടെ കൈയിൽനിന്ന് മാവോയിസ്റ്റ് അനുകൂല നോട്ടീസ് പിടിച്ചെടുത്തത്രേ.
‘മാവോയിസ്റ്റ് വേട്ടക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങുക’ എന്ന തലക്കെട്ടിൽ സി.പി.ഐ.എം മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലുള്ള നോട്ടീസാണ് ‘പിടികൂടിയത്’. ത്വാഹ ഫസൽ സി.പി.എം പാറമ്മൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. കണ്ണൂർ സ്കൂൾ ഓഫ് ജേണലിസത്തിെൻറ കോഴിക്കോട് പുതിയറയിലുള്ള ബ്രാഞ്ചിൽ പി.ജി വിദ്യാർഥിയാണ്. കണ്ണൂർ സർവകലാശാല ധർമടം സെൻററിൽ രണ്ടാം വർഷ എൽഎൽ.ബി വിദ്യാർഥിയാണ് അലൻ ഷുഹൈബ്. സി.പി.എം മീഞ്ചന്ത ബൈപാസ് ബ്രാഞ്ച് കമ്മിറ്റി അംഗവും എസ്.എഫ്.ഐ പ്രവർത്തകനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.