തിരുവനന്തപുരം: കോഴിക്കോെട്ട യു.എ.പി.എ കേസ് എന്‍.ഐ.എക്ക് കൈമാറിയത് മുഖ്യമന്ത്രിയുടെയും പൊലീസ് മേധാവിയുടെയും സമ്മതത്തോടെയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്. മുന്‍കാല എന്‍.ഐ.എ ബന്ധമുപയോഗിച്ച് മുഖ്യമന്ത്രിയുടെ ആഗ്രഹം ഡി.ജി.പി നടത്തിക്കൊടുക്കുകയായിരുന്നു. യു.എ.പി.എ എന്ന കരിനിയമത്തിനെതിരെ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ് അതേ നിയമത്തിെൻറ പേരില്‍ രണ്ട് മുസ്ലിം യുവാക്കളെ ബലിയാടാക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
പൗരത്വ നിയമത്തിലും സി.പി.എമ്മും സര്‍ക്കാറും ഒളിച്ചുകളിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിെൻറ നേതൃത്വത്തില്‍ നടത്തിയ രാഷ്ട്രീയ പ്രതിഷേധവേദിയില്പോലും പ്രധാനമന്ത്രിയെയും അമിത് ഷായെയും ശക്തമായി വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. പഴയ ജനസംഘത്തോടും പുതിയ ബി.ജെ.പിയോടും മുഖ്യമന്ത്രിക്ക് എന്നും മൃദുസമീപനമാണ്. മുഖ്യമന്ത്രിയുടെ ഈ കപടമുഖം തിരിച്ചറിയാന്‍ കേരളത്തിലെ മതനിരപേക്ഷ കക്ഷികള്‍ക്ക് കഴിയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.