തിരുവനന്തപുരം: പാർട്ടി അംഗങ്ങളായ വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയ പൊലീ സ് നടപടി കേന്ദ്ര േനതൃത്വത്തിെൻറ സമ്മർദത്തിനൊടുവിൽ സി.പി.എം തള്ളി. അറസ്റ്റ് ചെയ ്യപ്പെട്ട ചെറുപ്പക്കാർക്ക് നേരെ യു.എ.പി.എ ചുമത്തരുതെന്ന നിലപാടാണുള്ളതെന്ന് സംസ്ഥാന സെക്രേട്ടറിയറ്റ് പ്രസ്താവിച്ചു. ഇതോടെ യു.എ.പി.എ ചുമത്തിയ നടപടി സർക്കാർ പുനഃപരിശോധിച്ചേക്കുമെന്നാണ് സൂചന.
പാർട്ടി ദേശീയ നിലപാടിന് വിരുദ്ധമായ നടപടി തിരുത്തണമെന്ന് സി.പി.എം കേന്ദ്ര നേതൃത്വവും മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിരുന്നു. യു.എ.പി.എ ചുമത്തലിന് എതിരെ ജില്ല, ഏരിയ ഘടകത്തിലും സംസ്ഥാന നേതാക്കളിൽനിന്നും കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ‘അറസ്റ്റു ചെയ്യപ്പെട്ട ചെറുപ്പക്കാര്‍ക്ക് നേരെ യു.എ.പി.എ ചുമത്തരുതെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്. കേന്ദ്രസര്‍ക്കാര്‍ ഈ നിയമം പാസാക്കുമ്പോള്‍ അതിനെ സി.പി.എം നിശിതമായി എതിര്‍ത്തിരുന്നു. ഈ സംഭവത്തിൽ യു.എ.പി.എ ചുമത്താനിടയായത് സംബന്ധിച്ച് പൊലീസ് അധികൃതരില്‍നിന്ന് മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ട്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊലീസ് യു.എ.പി.എ നിയമം നടപ്പാക്കാന്‍ ശ്രമിച്ച സന്ദര്‍ഭങ്ങളിലെല്ലാം സര്‍ക്കാര്‍ അതിന് അനുമതി നിഷേധിച്ചിരുന്നു. എല്‍.ഡി.എഫ് ഭരണത്തില്‍ ഒരു നിരപരാധിക്കും നേരെ യു.എ.പി.എ ചുമത്തുമെന്ന് കരുതാനാവില്ല. ഇക്കാര്യത്തിലും അത്തരമൊരു സമീപനമാണ് എൽ.ഡി.എഫ് സര്‍ക്കാറില്‍നിന്ന് പ്രതീക്ഷിക്കുന്നത്’- സെക്രേട്ടറിയറ്റ് പ്രസ്താവിച്ചു. എന്നാൽ, പൊലീസ് അറസ്റ്റു ചെയ്ത് യു.എ.പി.എ ചുമത്തിയ നടപടി എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെ തിരിച്ചുവിടാനുള്ള പ്രചാരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്നും സെക്രേട്ടറിയറ്റ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.