കൊച്ചി: കതിരൂർ മനോജ് വധക്കേസിൽ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജനെതിരെ നിയമവിരുദ്ധ നിരോധന നിയമപ്രകാരമുള്ള (യു.എ.പി.എ) കുറ്റം ചുമത്തിയത് സംസ്ഥാനത്തിെൻറ അനുമതിയില്ലാതെയെന്ന് ആഭ്യന്തര വകുപ്പ് ഹൈകോടതിയിൽ. സംസ്ഥാനത്ത് നടന്ന കുറ്റകൃത്യത്തിൽ യു.എ.പി.എ ചുമത്താൻ സംസ്ഥാന സർക്കാറിെൻറ അനുമതി വേണമെന്നും ഇൗ കേസിൽ അതുണ്ടായിട്ടില്ലെന്നും ആഭ്യന്തര അണ്ടർ സെക്രട്ടറി എം.പി. പ്രിയമോൾ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സംസ്ഥാന സർക്കാറിെൻറ അനുമതിയില്ലാതെ യു.എ.പി.എ ചുമത്തിയത് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി ജയരാജൻ നൽകിയ ഹരജിയിലാണ് വിശദീകരണം. 2014 സെപ്റ്റംബർ ഒന്നിനാണ് ആർ.എസ്.എസ് കണ്ണൂർ ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന കതിരൂർ മനോജ് കൊല്ലപ്പെട്ടത്. 2014 ഒക്ടോബർ 28ന് സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുകയും 2015 മാർച്ച് ആറിന് ഒന്നാം പ്രതി വിക്രമനുൾപ്പെടെ 19 പ്രതികൾക്കെതിരെ യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങളടക്കം ചുമത്തി അന്തിമ റിപ്പോർട്ട് നൽകുകയും ചെയ്തു.
തുടർന്നാണ് ഗൂഢാലോചനക്കേസിൽ പി. ജയരാജൻ ഉൾപ്പെടെ ആറുപേരെ പ്രതിയാക്കി യു.എ.പി.എചുമത്തി ആഗസ്റ്റ് 29ന് അനുബന്ധ കുറ്റപത്രം നൽകിയത്. കേന്ദ്ര സർക്കാറിെൻറ അനുമതി വാങ്ങിയാണ് യു.എ.പി.എ ചുമത്തിയതെന്നായിരുന്നു സി.ബി.ഐ ചൂണ്ടിക്കാട്ടിയത്. എന്നാൽ, കേരളത്തിൽ നടന്ന അക്രമ സംഭവത്തിൽ സി.ബി.ഐ അന്വേഷണത്തിന് നിർദേശിച്ചത് സംസ്ഥാന സർക്കാറാണ്. ആ നിലയ്ക്ക് പ്രതികൾക്കെതിരെ യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്താൻ സംസ്ഥാന സർക്കാറിെൻറ മുൻകൂർ അനുമതി വേണമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
യു.എ.പി.എ പ്രകാരമുള്ള കുറ്റം ചുമത്തുന്നതിനുള്ള അനുമതി നൽകാൻ ലോ സെക്രട്ടറി ചെയർമാനും ആഭ്യന്തര സെക്രട്ടറി, ഇൻറലിജൻസ് ഐ.ജി എന്നിവർ അംഗങ്ങളുമായ സമിതിക്ക് 2009 ൽ സർക്കാർ രൂപം നൽകിയിട്ടുണ്ട്. ഈ സമിതിയോട് അനുമതി തേടാതെയാണ് സി.ബി.െഎയുടെ നടപടിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.