ന്യൂഡൽഹി: നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്റെ (യു.എ.പി.എ) സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നോട്ടീസ്. യു.എ.പി.എ ചുമത്തപ്പെട്ട് പതിറ്റാണ്ടിലേറെ വിചാരണ തടവുകാരനായി ബംഗളൂരു ജയിലിൽ കഴിയുന്ന പരപ്പനങ്ങാടിയിലെ സകരിയയുടെ മാതാവ് ബിയ്യുമ്മയും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചത്.
സംഘടനകളെ നിരോധിക്കാനും വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിക്കാനും അറസ്റ്റിലാകുന്നവരുടെ ജാമ്യം നിഷേധിക്കാനും കുറ്റപത്രം വൈകിക്കാനുമുള്ള വിവാദ നിയമത്തിലെ വ്യവസ്ഥകളുടെ ഭരണഘടന സാധുത ഹരജിയിൽ ചോദ്യം ചെയ്തു. സകരിയയുടെ കേസിന്റെ വിശദാംശങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കാൻ ബെഞ്ച് അനുമതി നൽകി. ഹരജികൾ ഒക്ടോബർ 18ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.