തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷിക ദിനത്തിൽ യു.ഡി.എഫ് നടത്തിയ സമരത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിയും യു.ഡി.എഫും ഒരേ മനസോടെ സർക്കാറിനെ എതിർക്കുകയാണെന്ന് പിണറായി പറഞ്ഞു. നുണകൾ പടച്ചുവിടുക, അത് പല തവണ ആവർത്തിക്കുക ഇതാണ് ഇപ്പോൾ നടക്കുന്നത്. ചില വലതുപക്ഷ മാധ്യമങ്ങളും ഇതിന് കൂട്ടുനിൽക്കുകയാണെന്ന് പിണറായി പറഞ്ഞു.
നടപ്പാക്കാൻ പുറപ്പെട്ട പദ്ധതികൾക്ക് തുരങ്കം വെക്കാനാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി. കേന്ദ്രസർക്കാറിനെ ഉപയോഗിച്ച് സംസ്ഥാന സർക്കാറിനെ എതിർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. 2016ലെ ഏറ്റവും വലിയ ദുരന്തം യു.ഡി.എഫായിരുന്നു. ജനങ്ങൾ ആ ദുരന്തം അവസാനിപ്പിച്ചുവെന്നും പിണറായി പറഞ്ഞു.
2016 ലെ പെൻഷൻ കുടിശിക ബാക്കി വെച്ചവരാണ് എൽ.ഡി.എഫിനെ കുറ്റം പറയുന്നത്. എൽ.ഡി.എഫ് ആദ്യം തന്നെ ആ കുടിശിക തീർത്തു. ഒപ്പം പെൻഷൻ തുക ഉയർത്തുകയും ചെയ്തു. ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുമോയെന്ന സംശയം ആക്ഷേപം ഉന്നയിക്കുന്നവർക്ക് ഉണ്ടായിത്തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.