പാലക്കാട്: കൊട്ടിക്കലാശം കഴിഞ്ഞു പോകുന്ന ആലത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യു.ഡി.എഫ് ആരോപണം. വാഹനത്തില്‍ നിന്നും ആയുധങ്ങള്‍ എടുത്തു മാറ്റുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇവർ പുറത്തുവിട്ടു. ചേലക്കര മണ്ഡലത്തില്‍ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
ഇന്നലെ വൈകീട്ട് കൊട്ടിക്കലാശം കഴിഞ്ഞു പോകുന്ന വാഹനവ്യൂഹത്തിലായിരുന്നു ആയുധങ്ങള്‍ ഉണ്ടായിരുന്നതെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. വാഹനത്തില്‍ നിന്നും ഇറങ്ങിയ ഒരാള്‍ ആയുധങ്ങള്‍ പുറത്തേക്ക് മാറ്റുന്നത് വിഡിയോയില്‍ കാണാം. അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്‍റെ ഭാഗമാണിതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ആരോപിച്ചു.
അതേസമയം, പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്നാണ് സി.പി.എം വിശദീകരണം. സംഭവത്തില്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. സിസിടിവി ദൃശ്യങ്ങളിലുള്ളവരെ വിളിപ്പിക്കുമെന്നും ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ചേലക്കര പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.