മർകസ്​ ജൂബിലി: ലീഗിനൊപ്പം കോൺഗ്രസ്​ നേതൃത്വവും വിട്ടുനിന്നേക്കും

കോ​ഴി​ക്കോ​ട്​: കാ​ര​ന്തൂ​ർ മ​ർ​ക​സ്​ റൂ​ബി ജൂ​ബി​ലി സ​മ്മേ​ള​ന പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്​ മു​സ്​​ലിം ലീ​ഗി​നൊ​പ്പം കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളും വി​ട്ടു​നി​ന്നേ​ക്കും. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ  തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ന്ത​പു​രം വി​ഭാ​ഗ​ത്തി​​​​െൻറ നി​ല​പാ​ടു​ക​ളാ​ണ്​ ഇ​തി​ന്​ പ്ര​ധാ​ന കാ​ര​ണം.  ഒ​പ്പം മു​സ്​​ലിം ലീ​ഗി​​​​െൻറ ക​ടു​ത്ത സ​മ്മ​ർ​ദ​വും കൂ​ടി​യു​ള്ള​തി​നാ​ൽ കോ​ൺ​ഗ്ര​സി​​​​െൻറ മു​തി​ർ​ന്ന  നേ​താ​ക്ക​ൾ  പ​െ​ങ്ക​ടു​ക്കി​ല്ലെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം മുസ്ലിം ലീഗും സുന്നി കാന്തപുരം വിഭാഗവും  കടുത്ത ശത്രുതയിലാണ്. മണ്ണാർക്കാട്ടും മഞ്ചേശ്വരത്തും ലീഗ് സ്ഥാനാർഥികളെ  തോൽപിക്കാൻ കാന്തപുരം വിഭാഗം പരസ്യമായി രംഗത്തിറങ്ങിയെന്നതാണ് ഇതിന് പ്രധാന  കാരണം. മണ്ണാർക്കാട്ട് ലീഗ് സ്ഥാനാർഥി എൻ. ഷംസുദ്ദീനെ തറപറ്റിക്കുമെന്ന് കാന്തപുരം  പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മഞ്ചേശ്വരത്താവെട്ട ലീഗ് സ്ഥാനാർഥി പി.ബി.  അബ്ദുൽ റസാഖിനെ തോൽപിക്കാൻ കാന്തപുരം വിഭാഗം ബി.ജെ.പിയെ  സഹായിച്ചുവെന്നാണ് ലീഗ് നേതൃത്വത്തി​​​െൻറ ആരോപണം.  ഇതുസംബന്ധിച്ച് മുസ്ലിം ലീഗ്  സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പാർട്ടി മുഖപത്രത്തിൽ ലേഖനമെഴുതുകയും  ചെയ്തിരുന്നു. ഒരേസമയം, കാന്തപുരം വിഭാഗം സി.പി.എമ്മിനും കാസർകോട് ബി.ജെ.പിക്കും  അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നാണ് ലീഗി​​​െൻറ ആരോപണം. 

ലീ​ഗും സു​ന്നി കാ​ന്ത​പു​രം വി​ഭാ​ഗ​വും ക​ടു​ത്ത ശ​ത്രു​ത​യി​ലാ​യ സ​മ​യ​ത്തും കോ​ൺ​ഗ്ര​സി​ലെ  ഒ​രു​വി​ഭാ​ഗ​ത്തി​​​​െൻറ സ​ഹാ​യം കാ​ന്ത​പു​ര​ത്തി​ന്​ ല​ഭി​ച്ചി​രു​ന്നു. മു​തി​ർ​ന്ന കോ​ൺ​​ഗ്ര​സ്​ നേ​താ​വ്​  ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്​ കാ​ന്ത​പു​ര​ത്തി​​​​െൻറ വേ​ദി​ക​ളി​ലെ​ല്ലാം സ്​​ഥി​ര​മാ​യി എ​ത്താ​റു​മു​ണ്ട്.  എ​ന്നാ​ൽ, ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​മ്പൂ​രി​ൽ കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി  ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്​ കാ​ന്ത​പു​രം വി​ഭാ​ഗ​ത്തി​​​​െൻറ പി​ന്തു​ണ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ ഇ​വ​രു​ടെ  പ​ക്ഷം. ഇ​തു​മൂ​ലം കോ​ൺ​ഗ്ര​സി​​​​െൻറ ആ​ര്യാ​ട​ൻ വി​ഭാ​ഗ​വും കാ​ന്ത​പു​ര​വു​മാ​യി  അ​ക​ൽ​ച്ച​യി​ലാ​ണി​പ്പോ​ൾ. 

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ  സം​സ്​​ഥാ​ന​ത്തെ ഒ​റ്റ  മ​ണ്ഡ​ല​ത്തി​ൽ​പോ​ലും യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി​ക​ളെ കാ​ന്ത​പു​രം വി​ഭാ​ഗം  തു​ണ​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്ന​ത്. കെ.​പി.​സി.​സി​യും ഇ​ത്​ ശ​രി​വെ​ക്കു​ന്നു​ണ്ട്. ഇ​തി​നാ​ൽ​ത​ന്നെ ​ ജൂ​ബി​ലി പ​രി​പാ​ടി​ക​ളി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളു​ടെ  പേ​രു​ണ്ടെ​ങ്കി​ലും ഇ​വ​രാ​രും പ​െ​ങ്ക​ടു​ക്കാ​നി​ട​യി​ല്ല. കൂ​രി​യാ​ട്​ ന​ട​ന്ന മു​ജാ​ഹി​ദ്​ സം​സ്​​ഥാ​ന ​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​തി​​​​െൻറ പേ​രി​ൽ  വി​വാ​ദ​ത്തി​ല​ക​പ്പെ​ട്ട വ​ഖ​ഫ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ റ​ഷീ​ദ​ലി ത​ങ്ങ​ളെ​യും മ​ർ​ക​സ്​ ജൂ​ബി​ലി​ക്ക്​  ക്ഷ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ അ​നു​മ​തി​യു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ പ​െ​ങ്ക​ടു​ക്കാ​നാ​വൂ എ​ന്ന​റി​യി​ച്ച്​ അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ​ത്രെ ഉ​ണ്ടാ​യ​ത്. ലീ​ഗ്​ നേ​താ​ക്ക​ളി​ൽ ആ​രു​ടെ പേ​രും സ​മ്മേ​ള​ന പ​രി​പാ​ടി​ക​ളി​ൽ എ​വി​ടെ​യു​മി​ല്ല. ഇ​തി​നെ​ക്കു​റി​ച്ച്​  ചോ​ദി​ച്ച​പ്പോ​ൾ അ​വ​രെ ക്ഷ​ണി​ച്ചെ​ങ്കി​ലും വ്യ​ക്​​ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ത്ത​തി​നാ​ലാ​ണ്​  പേ​രു ചേ​ർ​ക്കാ​​ത്ത​തെ​ന്നാ​ണ്​ കാ​ന്ത​പു​രം പ​റ​ഞ്ഞ​ത്.   

Tags:    
News Summary - UDF boycott Markaz meet -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.