കോഴിക്കോട്: ബാലുശേരി ഉണ്ണികുളത്ത് വീണ്ടും സംഘര്‍ഷാവസ്ഥ. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫീസിന് തീയിട്ടു. ലീഗ് പ്രവര്‍ത്തകന്‍റെ വീടിന് നേരെ കല്ലേറ്, കാറിന്‍റെ ചില്ല് തകർന്നു.
ഉണ്ണികുളത്ത് ലീഗ് പ്രവർത്തകൻ കിഴക്കെവീട്ടിൽ ലത്തീഫിന്‍റെ വീടിന് നേരെയാണ് അക്രമമുണ്ടായത്. കല്ലേറിൽ ജനൽ ചില്ലുകളും കാറിന്‍റെ ഗ്ലാസും തകർന്നു.
ഇന്നലെ വൈകുന്നേരം 6 ന് യു.ഡി.എഫ് പ്രകടനത്തിന് നേരെ കരുമലയിൽ കല്ലേറും അക്രമവും ഉണ്ടായി. പിന്നീട് ഇരു വിഭാഗവും തമ്മിൽ നടന്ന സംഘർഷത്തിൽ ഇരു വിഭാഗത്തിലും പെട്ട 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് രാത്രി ലീഗ് പ്രവർത്തകന്‍റെ വീടിന് നേരെയും എകരൂലിലെ കോൺഗ്രസ് ഓഫീസിന് നേരെയും ആക്രമണമുണ്ടായത്.
മുകൾ നിലയിലുള്ള കോൺഗ്രസ് ഓഫീസിന്‍റെ അകത്തു കയറി അടിച്ചു തകർക്കുകയും തീയിടുകയും ചെയ്തു. പുതിയ കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൻ്റെ ജനവാതിലുകളും സീലിങ്ങും തറയിൽ പതിച്ച ടൈൽസ് ഉൾപ്പെടെ കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.