തിരുവനന്തപുരം: ചട്ടം ലംഘിച്ച് പശ്ചിമഘട്ട മലനിരയിൽ സ്വകാര്യവ്യക്തിക്ക് കരിങ്കൽ ഖനനത്തിന് മുൻ യു.ഡി.എഫ് സർക്കാർ അനുമതി നൽകിയതായി കണ്ടെത്തി. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് 10 വർഷത്തേക്ക് നൽകിയ അനുമതി ചട്ടവിരുദ്ധമാണെന്ന് ഉടുമ്പൻചോല തഹസിൽദാരുടെ അന്വേഷണത്തിലാണ് കണ്ടെത്തിയത്. കേരള- തമിഴ്നാട് അതിർത്തിയിലെ ഏലമലക്കാടിെൻറ ഭാഗമായ ചതുരംഗപ്പാറയിലാണ് 10 വർഷത്തേക്ക് കരിങ്കൽ ഖനനത്തിന് അനുമതി നൽകിയത്.
അനധികൃത ഖനനംമൂലം സ്വാഭാവിക ആവാസവ്യവസ്ഥക്കും പരിസ്ഥിതിക്കും ഗുരുതരമായ ആഘാതം ഉണ്ടായതായി വനംവകുപ്പിെൻറ ചുമതലയുണ്ടായിരുന്ന അഡീഷനൽ പ്രിൻസിപ്പൽ സെക്രട്ടറി 2013 ഡിസംബർ 17ന് കത്ത് നൽകിയിരുന്നു. പരിസ്ഥിതി വകുപ്പിെൻറ അനുമതിയും വനംവകുപ്പിെൻറ നിരാക്ഷേപപത്രവുമില്ലാത്ത എല്ലാ ഖനനപ്രവർത്തനങ്ങളും അവസാനിപ്പിക്കണമെന്ന് നിർദേശവും നൽകി. എന്നാൽ, വനംവകുപ്പിലെ അഡീഷനൽ പ്രിൻസിപ്പൽ കൺസർവേറ്റർ ഇക്കാര്യത്തിൽ നടപടിയെടുത്തില്ല. മൈനിങ് ആൻഡ് ജിയോളജി, വനം വകുപ്പുകളിലെ ഉദ്യോഗസ്ഥർ ചട്ടവിരുദ്ധമായി ക്വാറി ഉടമക്ക് അനുകൂലമായ സമീപനം സ്വീകരിച്ചതിനാലാണ് ഖനനം തുടരാൻ കഴിഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു.
പാട്ടം അനുവദിച്ച രണ്ടേക്കർ ഭൂമിയിൽ 1.78 ഏക്കർ ഖനനം ചെയ്തതോടൊപ്പം പാട്ടഭൂമിക്ക് പുറത്തുള്ള സർക്കാർ ഭൂമി കൈയേറി 2.31 ഏക്കറിലെ പാറയും ഖനനം ചെയ്തു. തിരുവിതാംകൂർ രാജാവ് 1896ൽ റിസർവ് വനമായി വിളംബരം ചെയ്ത ഭൂമിയാണിത്. കേന്ദ്ര വനനിയമത്തിെൻറ പരിധിയിലുള്ള പ്രദേശം. സുപ്രീകോടതിയിലെ സിവിൽ അപ്പീൽ കേസിലും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. 1935ലെ ഏലച്ചട്ടങ്ങളിലെ ചട്ടം 34 പ്രകാരവും ഏലപ്പട്ടയഭൂമി സംസ്ഥാന നിയമത്തിന് കീഴിലാണ്. ഏലക്കാടുകളിൽ മരംമുറിക്കുന്നതിനും അനുമതി വേണമെന്നാണ് ഗ്രീൻ ട്രൈബ്യൂണലിെൻറ വിധി. ഇതോടെ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കതിരെ നടപടി സ്വീകരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.