യു.ഡി.എഫ്​ യോഗം ഇന്ന്​; സോളാർ റിപ്പോർട്ട്​ ചർച്ചയായേക്കും

കോഴിക്കോട്: വേങ്ങര ഉപതിരഞ്ഞെടുപ്പിനു പിന്നാലെ പ്രതിപക്ഷ നേതാവി​​​െൻറ 'പടയൊരുക്കം' ജാഥയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്ന് കോഴിക്കോട്ട് യു.ഡി.എഫ്​ യോഗം ചേരും. രാവിലെ പത്തിന് ലീഗ് ഹൗസിലാണ് യോഗം. യോഗത്തിൽ ഘടകകക്ഷി നേതാക്കൾക്കു പുറമെ ജില്ലാ ഭാരവാഹികളും പങ്കെടുക്കും. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തുന്ന പടയൊരുക്കം യാത്രയാണ് യോഗത്തിന്‍റെ മുഖ്യ അജൻഡ എങ്കിലും സോളാർ റിപ്പോർട്ടും വേങ്ങര തെരഞ്ഞെടുപ്പ് ഫലവും ചർച്ചാകും. സോളാർ കമ്മിഷൻ റിപ്പോർട്ടിനെ രാഷ്ട്രീയ ആയുധമാക്കുന്ന സർക്കാർ നീക്കത്തെ യോജിച്ച് ചെറുക്കാനുള്ള  തന്ത്രങ്ങൾക്കും രൂപം നൽകിയേക്കും.

സോളറിൽ മുൻ മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ ഉൾപ്പെടെ നേതാക്കൾക്കെതിരെ കൂട്ടമായി കേസെടുത്തതു രാഷ്ട്രീയമായും നിയമപരമായും നേരിടുന്നതിനെപ്പറ്റി ആലോചനകളുമുണ്ടാകും എന്നാണറിയുന്നത്. പുതിയ കെ.പി.സി.സി പട്ടികയും ചർ‌ച്ചക്കു വന്നേക്കും.


 


 

Tags:    
News Summary - UDF Meeting - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.