തൃശൂർ: ഡൽഹിയിൽ സംസ്ഥാന സർക്കാർ പ്രതിനിധിയായി മുൻ എം.പി എ. സമ്പത്തിനെ നിയമിച്ചത് ജനാധിപത്യ വിരുദ്ധമെന്ന് യു.ഡി.എഫ്. സമ്പത്തുമായി സഹകരിക്കില്ല. സമ്പത്ത് എന്ന വ്യക്തിയോടല്ല എതിർപ്പ്- യു.ഡി.എഫ് കൺവീനർ െബന്നി ബെഹ്നാൻ തൃശൂരിൽ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഇതുവരെ കേരളത്തിെൻറ കാര്യങ്ങൾ കേന്ദ്രത്തിനെ ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാറിന് കഴിഞ്ഞില്ലെന്നതിെൻറ ഉദാഹരണമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ജനകീയാംഗീകാരം നഷ്ടപ്പെട്ടവരെ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് മുകളിൽ പ്രതിഷ്ഠിക്കുന്ന നടപടിയാണിത്. ഇത് ഒരു തരത്തിലും അംഗീകരിക്കില്ല. യു.ഡി.എഫ് ഈ നിയമനത്തെ ശക്തമായി എതിർക്കും. സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കിയ ശേഷം എന്തിനാണ് ഇത്തരമൊരു നിയമനം? എം.പിമാരുടെ യോഗം ഇതുവരെ സർക്കാർ വിളിച്ചു ചേർത്തിട്ടില്ല. ബജറ്റിൽ സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളുടെ പകർപ്പ് പോലും എം.പിമാർക്ക് നൽകിയില്ല. കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ ഡൽഹിയിലെ പുതിയ സർക്കാർ പ്രതിനിധിയുമായി എങ്ങനെയാണ് യോജിച്ച് പ്രവർത്തിക്കാനാവുക? ബെന്നി ബെഹ്നാൻ ചോദിച്ചു.
ചാവക്കാട്ട് കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് പുന്ന നൗഷാദ് കൊല്ലപ്പെട്ടതിനെക്കുറിച്ച് വിശ്വസ്യതയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബെന്നി ബെഹ്നാൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.