തിരുവനന്തപുരം: സർക്കാറിനെതിെര പ്രതിഷേധം കനപ്പിച്ച് പ്രതിപക്ഷം. വിശ്വാസ സംരക്ഷണം ആവശ്യെപ്പട്ട് സംസ് ഥാനത്തുടനീളം സമരം സംഘടിപ്പിക്കുന്നതിെൻറ ഭാഗമായി ഇന്ന് കലക്ടറേറ്റുകളും സെക്രേട്ടറിയറ്റും ഉപരോധി ക്കുന്നു.
പ്രളയാനന്തരം സംസ്ഥാനത്ത് ഭരണ സ്തംഭനമാണുള്ളത്. മന്ത്രിസഭ കൃത്യമായി ചേരുന്നില്ല. സംസ്ഥാനത് താകെ ക്രമസമാധാന തകർച്ചയുണ്ടായിരിക്കുന്നു. പൊലീസിന് തോന്നിയതു പോെലയാണ് ക്രമസമാധാനപാലനം നടക്കുന്നത്. സർക്കാർ വിശ്വാസികെള വഞ്ചിക്കുകയും വിശ്വാസങ്ങൾക്ക് മേൽ കടന്നുകയറ്റം നടത്തുകയും ചെയ്യുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് ഉപരോധ സമരം.
തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റിെൻറ കൻറോൺമെൻറ് േഗറ്റ് ഒഴിെക മറ്റ് മൂന്ന് ഗേറ്റുകളും യു.ഡി.എഫിെൻറ നേതൃത്വത്തിലുള്ള സമരക്കാർ ഉപരോധിച്ചിരിക്കുകയാണ്. പ്രതിപക്ഷേനതാവ് രമേശ് ചെന്നിത്തല ഉപരോധം ഉദ്ഘാടനം ചെയ്യും. മറ്റ് ജില്ലകളിൽ കലക്ടറേറ്റാണ് ഉപരോധിക്കുക. യു.ഡി.എഫിലെ വിവിധ കക്ഷി നേതാക്കളായിരിക്കും ഇവിടങ്ങളിൽ സമരം ഉദ്ഘാടനം ചെയ്യുന്നത്. എറണാകുളത്ത് ഉമ്മൻ ചാണ്ടി സമരം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉദ്ഘാടകൻ. 11 മണിയോടെ നേതാക്കൾ അറസ്റ്റ് വരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.