തിരുവനന്തപുരം: ഇടത് മുന്നണിക്ക് തുടർഭരണം ലഭിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. സി.പി.എമ്മിലെ അടിയൊഴുക്കുകൾ സർവേകളിൽ പ്രതിഫലിച്ചിട്ടില്ല. സ്വന്തം കൂടാരത്തിൽ നിന്ന് ഒഴുകി പോയ വോട്ടുകളെ കുറിച്ച് അറിയാത്തത് കൊണ്ടാണ് മുഖ്യമന്ത്രി അമിത വിശ്വാസം പ്രകടപ്പിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
72 മുതൽ 80 സീറ്റുകൾ വരെ യു.ഡി.എഫിന് ലഭിക്കും. തെക്ക്, വടക്ക്, മധ്യ മേഖലകളിൽ മികച്ച വിജയം യു.ഡി.എഫിനുണ്ടാകും. നേമത്ത് യു.ഡി.എഫിന് വിജയ സാധ്യതയുണ്ട്. 5000ൽ കൂടുതൽ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതായും മുരളീധരൻ പറഞ്ഞു.
ഇടത് സർക്കാറിനെതിരായ ജനവികാരം ശക്തമായിട്ടുണ്ട്. സി.പി.എമ്മിൽ നിന്നും വോട്ടുകൾ പോയ കാര്യം അവർക്ക് അറിയില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തുള്ള സർവേകൾ യു.ഡി.എഫിന് എതിരായിരുന്നു. ഇപ്പോഴത്തെ സർവേകളെയും ആ രീതിയിലേ കാണുന്നുള്ളൂവെന്ന് മുരളീധരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.