മ​ണ്ഡ​ല​ങ്ങ​ളി​ൽ യു.​ഡി.​എ​ഫ്​ മു​ന്നേ​റ്റം


മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടന്ന പെരിന്തൽമണ്ണയിലും യു.ഡി.എഫ് നില മെച്ചപ്പെടുത്തി. നിയമസഭയിലെ 579 വോട്ടി​​െൻറ ഭൂരിപക്ഷം 8,537 ആയി വർധിപ്പിക്കാനായി. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ ഇവിടെ യു.ഡി.എഫ് ഭൂരിപക്ഷം 10,694 ആയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വള്ളിക്കുന്നിലും യു.ഡി.എഫ് മുന്നേറ്റം നടത്തി. 12,610 ആയിരുന്ന നിയമസഭയിലെ ഭൂരിപക്ഷം 20,692 ആയി വർധിപ്പിക്കാനായി. ഇവിടെ 23,938 ആയിരുന്നു ഇ. അഹമ്മദി​​െൻറ ഭൂരിപക്ഷം. മഞ്ചേരി നിയമസഭ മണ്ഡലത്തിൽ 22,843 േവാട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇവിടെ 26,062 വോട്ടായിരുന്നു ഭൂരിപക്ഷമെങ്കിൽ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം 19,616 ആയിരുന്നു. ബി.ജെ.പിക്ക് 2014നേക്കാൾ 497 വോട്ട് കുറഞ്ഞു. 

കൊണ്ടോട്ടി മണ്ഡലത്തിൽ യു.ഡി.എഫ് െഎക്യത്തി​​െൻറ തിരിച്ചുവരവ് സൂചന കൂടിയായി ഫലം. കുഞ്ഞാലിക്കുട്ടിക്ക് 25,904 വോട്ടി​​െൻറ ഭൂരിപക്ഷം ലഭിച്ചതിലൂടെ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷത്തെ (10,654) ബഹുദൂരം പിന്നിലാക്കാൻ സാധിച്ചു. അതേസമയം, 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ 31,717 വോട്ടി​​െൻറ ഭൂരിപക്ഷം ഇവിടെ യു.ഡി.എഫിനുണ്ടായിരുന്നു. മലപ്പുറം മണ്ഡലത്തിൽ കഴിഞ്ഞ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളേക്കാൾ ഭൂരിപക്ഷം കുറഞ്ഞതാണ് യു.ഡി.എഫിനേറ്റ ക്ഷീണം. ലോക്സഭയിൽ 36,324 ആയിരുന്നു ഇ. അഹമ്മദി​​െൻറ ഭൂരിപക്ഷമെങ്കിൽ നിയമസഭ തെരെഞ്ഞടുപ്പിൽ 35,672 ആയിരുന്നു. ഇപ്പോഴത്തെ ഭൂരിപക്ഷം 33,281 വോട്ടിൽ ഒതുങ്ങി.



അഭിമാനത്തോടെ കോൺഗ്രസും 
മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഉജ്ജ്വല വിജയത്തിൽ അഭിമാനത്തോടെ കോൺഗ്രസ് നേതൃത്വം. തങ്ങളുടെ അധ്വാനം വെറുതെയായില്ലെന്ന് അവർക്കാശ്വസിക്കാം, ഒപ്പം യു.ഡി.എഫി​​െൻറ ഭദ്രത അരക്കിട്ടുറപ്പിച്ചതിലും. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി പോലും മലപ്പുറത്താണ് ചേർന്നത്. ആരോഗ്യപ്രശ്നങ്ങൾ വകവെക്കാതെ എ.കെ. ആൻറണിയും പ്രചാരണത്തിനെത്തി. ലീഗിനോട് എന്നും യുദ്ധത്തിലായിരുന്ന ആര്യാടൻ മുഹമ്മദും മകൻ ആര്യാടൻ ഷൗക്കത്തുമെല്ലാം കളം നിറഞ്ഞുനിന്നു. കോൺഗ്രസി​​െൻറ ബൂത്തുതലം മുതലുള്ള കമ്മിറ്റികളെല്ലാം സജീവമായിരുന്നു. നഗരസഭയിലും ഗ്രാമപഞ്ചായത്തിലും ലീഗുമായി ഇടഞ്ഞ് സി.പി.എമ്മുമായി ചേർന്ന് ഭരണം നടത്തുന്ന കൊണ്ടോട്ടി മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടിക്കുണ്ടായ ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരുടെ ഇഴയടുപ്പത്തിലൂടെ നേടിയെടുത്തതാണ്. സി.പി.എമ്മുമായുള്ള ബാന്ധവം അവസാനിപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തി​​െൻറ ഇടപെടലുണ്ടാകുമെന്നാണ് സൂചന.


മതേതര വോട്ടുകളുടെ ഏകീകരണത്തി​​െൻറ വിജയം –യൂത്ത് ലീഗ്
കോഴിക്കോട്: മതേതര വോട്ടുകളുടെ ഏകീകരണമാണ് മലപ്പുറം പാര്‍ലമ​​െൻറ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ്  മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും അഭിപ്രായപ്പെട്ടു. വര്‍ഗീയതയിലൂടെയും വിഭാഗീയതയിലൂടെയും അധികാരത്തിലേറിയ ബി.ജെ.പിക്ക് നല്‍കുന്ന താക്കീതാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.  


സംഘ്പരിവാർ രാഷ്ട്രീയത്തെ തിരസ്കരിച്ച ജനവിധി –ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: സംഘ്പരിവാറി​​െൻറ വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്കും മോദി സർക്കാറി​​െൻറ വംശീയ അതിക്രമങ്ങൾക്കും എതിരായ ജനവിധിയാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് വെൽെഫയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു.  എൽ.ഡി.എഫ് സർക്കാറി​​െൻറ തെറ്റായ നിലപാടുകൾക്ക് എതിരായ ജനരോഷവും തെരഞ്ഞെടുപ്പ് ഫലത്തിലുണ്ട്. തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുമെന്ന നിലപാട് വെൽെഫയർ പാർട്ടി നേരത്തേ പ്രഖ്യാപിച്ചതാണ്. വോട്ടുനിലയിലും അത് പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു. 


പാര്‍ട്ടി നിലപാട് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു -പി.ഡി.പി

പൊന്നാനി: ഇടത് സ്ഥാനാര്‍ഥി എം.ബി. ഫൈസലിനെ പിന്തുണക്കാനുള്ള പാര്‍ട്ടി തീരുമാനം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായി പി.ഡി.പി മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് യോഗം. കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇടതുപക്ഷത്തിന് നേടാനായത് ഇതി​​െൻറ തെളിവാണ്. കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ പ്രസക്തി ഇല്ലാതായി. രമണ്‍ ശ്രീവാസ്തവയെ ആഭ്യന്തര ഉപദേഷ്ടാവായി നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറര്‍ ഇബ്രാഹിം തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സലാം മൂന്നിയൂര്‍, ജാഫര്‍ അലി ദാരിമി, യൂസഫ് പാന്ത്ര, വേലായുധന്‍ വെന്നിയൂർ, സക്കീര്‍ പരപ്പനങ്ങാടി, ശശി പൂവഞ്ചിന, കെ.സി. അബൂബക്കർ, അസീസ് വെളിയങ്കോട്, ഹബീബ് കാവനൂർ, മൊയ്തീന്‍കുട്ടി ചുള്ളിപ്പാറ, അബ്ദുല്‍ബാരിര്‍ഷാദ്, അനീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വിവാദ തീരുമാനങ്ങൾ സർക്കാർ പുനഃപരിശോധിക്കണം -ഐ.എൻ.എൽ
മലപ്പുറം: വോട്ടെടുപ്പിന് മൂന്നുദിവസം മാത്രം ബാക്കി നിൽക്കെ രമൺ ശ്രീവാസ്തവയെ െപാലീസി​​െൻറ ഉപദേശക സ്ഥാനത്ത് സർക്കാർ നിയമിച്ചത് വോട്ടർമാർക്കിടയിൽ വമ്പിച്ച പ്രതിഷേധത്തിന് കാരണമാവുകയും ഇത് എൽ.ഡി.എഫി​​െൻറ മുന്നേറ്റത്തെ തടയുകയും ചെയ്തുവെന്ന് ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി. ഇത്തരം വിവാദ തീരുമാനങ്ങൾ സർക്കാർ പുനഃപരിശോധിക്കണം. 2014 തെരഞ്ഞെടുപ്പിനേക്കാൾ ഒരു ലക്ഷത്തിലധികം വോട്ടുകൾ നേടിയ എൽ.ഡി.എഫി​​െൻറ പ്രകടനം ആശാവഹമാണ്. 2014ലെ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച പാർട്ടികൾ ഒന്നടക്കം യു.ഡി.എഫിന് പിന്തുണ കൊടുത്തിട്ടും ലീഗ് സ്ഥാനാർഥിക്ക് കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിലേക്ക് എത്താൻ കഴിയാത്തത് മുസ്ലിം ലീഗി​​െൻറ നിലപാടുകളെ ന്യൂനപക്ഷ സമൂഹം അംഗീകരിക്കാത്തതിനുള്ള തെളിവാണ്. മലപ്പുറം ജില്ലയെ സംബന്ധിച്ച് ദേശീയതലത്തിൽ തന്നെ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്ന ബി.ജെ.പിയെ മലപ്പുറത്തെ മതേതര ഹിന്ദു സമൂഹം തള്ളിക്കളഞ്ഞതി​​െൻറ തെളിവാണ് അവരുടെ ദയനീയ പ്രകടനമെന്നും കമ്മിറ്റി വിലയിരുത്തി. 
 
 

Tags:    
News Summary - udf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.