മേപ്പാടി: മലയോര ഹൈവേയുടെ ഭാഗമായ മേപ്പാടി- ചൂരൽമല റോഡ് നവീകരണ പ്രവൃത്തി ഉടൻ പൂർത്തീകരിക്കുക, റോഡ് വീതി കൂട്ടുന്നതിന് തോട്ടം ഭൂമി സർക്കാർ ഏറ്റെടുത്തു നൽകുക തുടങ്ങിയ ആവശ്യങ്ങളുയർത്തി യു.ഡി.വൈ.എഫ് നേതൃത്വത്തിൽ മേപ്പാടിയിൽ ധർണ നടത്തി. മേപ്പാടി മുതൽ ചൂരൽമല വരെ മറ്റ് ഏഴ് കേന്ദ്രങ്ങളിൽക്കൂടി ധർണ നടത്തി.
മേപ്പാടി കേന്ദ്രത്തിൽ രോഹിത് ബോധി, സി. ഹാരിസ്, എ. രാംകുമാർ, സി. ശിഹാബ്, മൻസൂർ എന്നിവർ സംസാരിച്ചു. സാജിർ, ടി.എം. ഷാജി, ഷെരീഫ്, ജിൻസൺ, റിയാസ് എന്നിവർ നേതൃത്വം നൽകി. ഒന്നാം മൈൽ, നെല്ലിമുണ്ട, താഞ്ഞിലോട്, കള്ളാടി, പുത്തുമല, നീലിക്കാപ്പ്, ചൂരൽമല എന്നീ കേന്ദ്രങ്ങളിലും ധർണ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.