??.??.??.??? ???????????????? ??????? ????????????????? ???????? ?????? ??????????? ??????????

യു.ഡി.വൈ.എഫ്, യുവമോർച്ച സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സെക്രട്ടറിയേറ്റിലേക്ക് യു.ഡി.എഫിലെ യുവജന സംഘടനകൾ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എം.ജി റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തി വീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് അടക്കമുള്ള നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

എ.ബി.വി.പി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചും അക്രമാസക്തമായി. ഇതേതുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. പ്രകോപിതരായ പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിഞ്ഞതായും വിവരമുണ്ട്. യുവമോർച്ച കോഴിക്കോടും കണ്ണൂരും നടത്തിയ മാർച്ചും സംഘർഷത്തിലാണ് കലാശിച്ചത്. ഇവിടെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Tags:    
News Summary - udyf, yuvamorcha secretariate march

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.