കോട്ടയം: കോളജുകളിൽ റാഗിങ് വിരുദ്ധ സമിതികളുടെ പ്രവർത്തനം സജീവമാക്കാൻ യു.ജി.സി നിർദേശം. സി.സി ടി.വി കാമറകളടക്കം ഇതിനായി നിഷ്കർഷിച്ച മുഴുവൻ മാനദണ്ഡങ്ങളും കൃത് യമായി പാലിക്കണമെന്നാണു നിർദേശം. റാഗിങ്ങിനെതിരെ സ്വീകരിക്കുന്ന നടപടികളും മുന്ന റിയിപ്പുകളും കോളജുകളുടെ ബ്രോഷറിലും ബുക്ക്ലറ്റുകളിലും വെബ്സൈറ്റുകളിലും വ്യക്തമാക്കണം.
സെമിനാറുകളും വർക്ഷോപ്പുകളും നടത്തുകയും അവബോധം ശക്തമാക്കാൻ എന്തൊക്കെ ചെയ്യാമോ അതൊക്കെ നടപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഇക്കാര്യം വിദ്യാർഥികളെ ബോധ്യപ്പെടുത്തണം.
ലൈബ്രറി, വിവിധ വകുപ്പുകൾ, ഓഡിറ്റോറിയം, കാൻറീൻ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ നോട്ടീസുകളും ബ്രോഷറുകളും പതിക്കണം. റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണവിധേയരാകുന്നവരെ തിരിച്ചറിയാൻ കഴിയുന്ന സംവിധാനങ്ങൾ കാമ്പസിൽ സ്ഥാപിക്കണമെന്നും പരാതികളിൽ സുതാര്യത ഉറപ്പുവരുത്തേണ്ടത് സർവകലാശാലകളായിരിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആരോപണ വിധേയരെ ഒരു കാരണവശാലും സംരക്ഷിക്കരുത്.
പരാതിപ്പെടാൻ ടോൾ ഫ്രീ നമ്പറും പ്രസിദ്ധീകരിച്ചു. നാഷനൽ ആൻറി റാഗിങ് സമിതിയുടെ ഹെൽപ് ലൈൻ നമ്പർ:18001805522 ആണ്.
റാഗിങ് പരാതികളിൽ പല കോളജുകളും ശക്തമായ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് യു.ജി.സി ഇടപെടൽ. നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണു മുന്നറിയിപ്പ്.
യു.ജി.സി നിർദേശത്തിെൻറ അടിസ്ഥാനത്തിൽ എം.ജി സർവകലാശാലയുടെ കീഴിൽ വരുന്ന എല്ലാ കോളജിലും ആൻറി റാഗിങ് സമിതി പ്രവർത്തനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് വൈസ് ചാൻസലർ േഡാ. സാബു തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.