ആക്രമിക്കപ്പെട്ട നടി ഹൈകോടതിയിൽ നൽകിയ ഹരജിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സി.പി.എം നേതാവ് ഇ.പി ജയരാജൻ വന്നതിന് പിന്നാലെ പ്രതികരണവുമായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസ്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തുടക്കം മുതൽ അവർക്കൊപ്പം നിന്ന വ്യക്തിയായിരുന്ന തൃക്കാക്കര എം.എൽ.എയായിരുന്നു പി.ടി തോമസ്. അദ്ദേഹത്തിന്റെ മരണത്തെ തുടർന്നാണ് അവിടെ ഉപതെരഞ്ഞെടുപ്പ്.
വിഷയം രാഷ്ട്രീയആയുധമാക്കാനൊരുങ്ങുകയാണ് യു.ഡി.എഫ്. നടിയുടെ കേസിൽ പി.ടി തോമസ് ഭയപ്പെട്ടത് തന്നെ സംഭവിച്ചുവെന്നായിരുന്നു ഉമ തോമസിന്റെ പ്രതികരണം. കേസിൽ ഇപ്പോൾ സംഭവിച്ചത് പി.ടി ഭയപ്പെട്ട കാര്യമാണ്. നടിക്ക് നീതി കിട്ടില്ലെന്ന് പി.ടി ഭയന്നിരുന്നതായും ഉമ തോമസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.