ഉമ തോമസിന് പരിക്കേറ്റ സംഭവം; നൃത്തപരിപാടിയുടെ സംഘാടകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്​റ്റേഡിയത്തിൽ നൃത്തപരിപാടിക്കിടെ കെട്ടിയ താൽക്കാലിക സ്റ്റേജിൽനിന്ന് വീണ് തൃക്കാക്കര എം.എൽ.എ ഉമ തോമസിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു സംഘാടകര്‍ക്കെതിരെ പൊലീസ് ആദ്യം ചുമത്തിയത്. ദുര്‍ബല വകുപ്പുകള്‍ ചുമത്തുന്നുവെന്നു വിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണ് നടപടി. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്തു എന്ന വകുപ്പാണ് കൂട്ടിച്ചേര്‍ത്തത്. 

അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മൃദംഗ വിഷന്‍ സി.ഇ.ഒ. ഷമീര്‍, പന്തല്‍ നിര്‍മാണ ജോലികള്‍ ചെയ്ത മുളന്തുരുത്തി സ്വദേശി ബെന്നി, ഏകോപനം നടത്തിയ കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. മൂന്ന് പേരുടെയും അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.  മൂ​ന്ന്​ പേ​ർ​ക്കും​ മു​ൻ​കൂ​ർ ജാ​മ്യവും ലഭിച്ചിരുന്നു.  ഇവരോട് വ്യാഴാഴ്ച്ച കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

അ​തേ​സ​മ​യം, പ​രി​പാ​ടി​യു​ടെ വേ​ദി നി​ർ​മി​ച്ച​ത്​ അ​ശാ​സ്​​ത്രീ​യ​മാ​യി​ട്ടാ​ണെ​ന്നും അ​നു​മ​തി വാ​ങ്ങി​യി​രു​ന്നി​ല്ലെ​ന്നും റി​മാ​ൻ​ഡ്​​​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സി​മ​ൻ​റ്​ ക​ട്ട​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ വേ​ദി ഉ​റ​പ്പി​ച്ച​ത്. സ്​​റ്റേ​ജി​ലു​ള്ള​വ​ർ​ക്ക്​ അ​പ​ക​ടം കൂ​ടാ​തെ ന​ട​ക്കാ​ൻ വ​ഴി​യി​ല്ലാ​ത്ത വി​ധ​മാ​ണ്​ ​ക​സേ​ര​ക​ൾ ക്ര​മീ​ക​രി​ച്ച​ത്. താ​ൽ​ക്കാ​ലി​ക സ്​​റ്റേ​ജ്​ നി​ർ​മി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ​​യോ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ​യോ അ​നു​മ​തി വാ​ങ്ങി​യി​രു​ന്നി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

അ​ന്വേ​ഷ​ണം പ്രാ​രം​ഭ ഘ​ട്ട​ത്തി​ലാ​യ​തി​നാ​ൽ പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ ബോ​ധി​പ്പി​ച്ചു. എ​ന്നാ​ൽ, കോ​ട​തി ഇ​വ​ർ​ക്ക്​ താ​ൽ​ക്കാ​ലി​ക ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​ക്കാ​ല ജാ​മ്യം ല​ഭി​ച്ച​വ​ര​ട​ക്കം അ​ഞ്ച്​ പേ​രെ​യാ​ണ്​ പ്ര​തി​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തുന്ന നൃത്തപരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കുന്നതിനിടെയാണ് ഉമ തോമസിന് പരിക്കേറ്റത്. കൊച്ചി കലൂർ അന്തരാഷ്ടട്ര സ്റ്റേഡിയത്തിൽ 12,000 നര്‍ത്തകരുടെ ഭരതനാട്യ പരിപാടിയിൽ അതിഥിയായെത്തിയതായിരുന്നു ഉമ തോമസ്. സ്റ്റേഡിയത്തിൽ ഗ്രൗണ്ടിനോട് ചേർന്ന് പത്തടിയിലേറെ ഉയരത്തിലാണ് വി.ഐ.പി ഗാലറി ഒരുക്കിയിരുന്നത്. പരിപാടിക്കെത്തിയ എം.എൽ.എ താഴത്ത് നിന്ന് നടന്നു കയറി വി.ഐ.പി ഗാലറി ഭാഗത്ത് എത്തി. ഉദ്ഘാടകനായ മന്ത്രി സജി ചെറിയാനെ കണ്ടതോടെ അദ്ദേഹത്തിനടുത്തേക്ക് നടന്നു നീങ്ങാനൊരുങ്ങുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ വീഴ്ച.

നിലവില്‍ വെന്‍റിലേറ്ററിലായ ഉമ തോമസ് ഗുരുതരാവസ്ഥയിൽ നിന്ന് മുക്തയല്ല. വെന്‍റിലേറ്റില്‍ നിന്ന് മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞാലേ അപകടാവസ്ഥ തരണം ചെയ്തതായി പറയാന്‍ സാധിക്കൂവെന്നും ഡോക്ടർ വ്യക്തമാക്കി. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

Tags:    
News Summary - Uma Thomas accident; A non-bailable section has been filed against the organizers of the dance program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.