നാദാപുരം: വെള്ളൂർ കലാപത്തിൽ പ്രതിയായ ബി.ജെ.പി പ്രവർത്തകനെ ലീഗ് മത്സരിപ്പിക്കുന്നതായി എതിരാളികൾ ഉയർത്തിയ ആരോപണങ്ങൾ എ.കെ. ഉമേഷിെൻറ വിജയത്തിന് തടസമായില്ല. തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷനിൽ നിന്നാണ് ഉേമഷ് ജയിച്ചുകയറിയത്.
മുസ്ലിം ലീഗ് സ്ഥാനാർഥിയായ ഉമേഷിനെതിരെ സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ആരോപണങ്ങൾ ഉയർന്നത്. സി.പി.എമ്മിലെ എൻ.എം. മനോജിനെയാണ് ഉമേഷ് തോൽപിച്ചത്.
ഇവിടെ ബി.ജെ.പിക്ക് സ്ഥാനാർഥി ഉണ്ടായിരുന്നില്ല. ഉമേഷിനെയായിരുന്നു ബി.ജെ.പി പിന്തുണച്ചിരുന്നത്. 2015ൽ വെള്ളൂരിൽ ഷിബിൻ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന കലാപത്തിൽ ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു.
ഇതിൽ ഉമേഷും പ്രതിയാണെന്നായിരുന്നു ആരോപണം. എന്നാൽ, ഇത് വ്യാജപ്രചരണമാണെന്ന് കാണിച്ച് ഉമേഷ് വളയം പൊലീസിൽ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.