തിരുവനന്തപുരം: എല്ലാം തല്ലിപ്പൊളിക്കുന്നതും ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നെഞ്ചിൽ കല്ലെറിയുന്നതുമാണ് പ്രതിപക്ഷ പ്രവർത്തനമെന്ന് യു.ഡി.എഫ് വിശ്വസിക്കുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്രതിപക്ഷ പ്രവർത്തനത്തിൽ സി.പി.എമ്മുമായി യു.ഡി.എഫിനെ താരതമ്യം ചെയ്യരുത്.
ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. അത് െചയ്യുന്നുണ്ട്. ജനാധിപത്യ ശൈലി ഉൾക്കൊണ്ടും യു.ഡി.എഫിനും കോൺഗ്രസിനും യോജിക്കുന്ന ൈശെലി ഉൾക്കൊണ്ടും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷം നല്ലനിലയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കോവിഡ് പ്രതിരോധം ചർച്ചചെയ്യാൻ സർക്കാർ വളിച്ച സർവകക്ഷി യോഗത്തിലും ജനപ്രതിനിധികളുടെ യോഗത്തിലും യു.ഡി.എഫ് പെങ്കടുക്കും. കോവിഡിെൻറ തുടക്കംമുതൽ മദ്യവിതരണവുമായി ബന്ധെപട്ടാണ് സംസ്ഥാനത്ത് വിവാദം. ഇൗ സമയത്ത് മദ്യത്തിനാണോ മുൻഗണന നൽകേണ്ടത്. മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുന്നത് നല്ലതെല്ലന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.