തിരുവനന്തപുരം: ചാർട്ടേഡ് വിമാനത്തിൽ വരുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് വേണമെന്ന ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോവിഡ് ടെസ്റ്റ് വേണമെന്ന ആരോഗ്യമന്ത്രിയുടെ നിലപാട് നിർഭാഗ്യകരവും പ്രവാസികളോടുള്ള വഞ്ചനയുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രസ്താവിച്ചു.
സര്‍ക്കാറിെൻറ ഉത്തരവ് അപ്രായോഗികവും പ്രവാസികള്‍ക്ക് സാമ്പത്തികമായി ബാധ്യതയുണ്ടാക്കുന്നതുമാെണന്ന് പിണറായി വിജയന് നൽകിയ കത്തിൽ ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ഗള്‍ഫില്‍നിന്ന് ഇതുവരെ 15 ശതമാനം ആളുകളെ മാത്രമേ നാട്ടിലെത്തിക്കാന്‍ സാധിച്ചുള്ളൂ. പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന പുതിയ ഉത്തരവ് പിന്‍വലിക്കണം. ജാഗ്രത പുലർത്താന്‍ സാധിക്കുന്ന വിധത്തില്‍ ഹോം ക്വാറൻറീന് സംവിധാനം നടപ്പാക്കണം -ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
ടിക്കെറ്റടുത്ത് വരാൻ കഴിയാത്ത പാവങ്ങളാണ് ചാർട്ടേഡ് വിമാനത്തിൽ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ എത്തുന്നത്. അവരിൽ ഇനി കോവിഡ് ടെസ്റ്റ് കൂടി അടിച്ചേൽപിക്കുന്നത് ഇരട്ടത്താപ്പാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.