കൊടുങ്ങല്ലൂർ: ഐക്യരാഷ്ട്ര സഭയുടെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന പ്രതിനിധികളുടെ സംഘം ഇന്ത്യയിലെ ആദ്യ ജുമാമസ്ജിദായ ചേരമാൻ ജുമാമസ്ജിദ് സന്ദർശിച്ചു.
ആഫ്രിക്കൻ-ഏഷ്യൻ റൂറൽ ഡെവലപ്മെൻറ് (ആർഡോ) അസി. സെക്രട്ടറി റാമി മഹമൂദ് അബ്ദുൽ ഹാലിം, ആർഡോ ഇന്ത്യയിലെ ഗവേഷണ വിഭാഗം മേധാവി ഖുഷ്നൂദ് അലി, നജ്മുദ്ദീൻ എന്നിവരാണ് ചേരമാൻ മസ്ജിദ് സന്ദർശിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തോടെ എത്തിയ സംഘം മസ്ജിദിന്റെ നിർമിതിയും ചരിത്രപ്രാധാന്യവും കാലപ്പഴക്കവുമെല്ലാം ചോദിച്ചറിഞ്ഞു.
ചേരമാൻ മസ്ജിദ് ചീഫ് ഇമാം ഡോ. സലിം നദ്വി, മസ്ജിദ് കമ്മിറ്റി സെക്രട്ടറി അബ്ദുൽ കയ്യൂം, വൈസ് പ്രസിഡന്റ് ഡോ. അബ്ദുൽ റഹിമാൻ, ജോയന്റ് സെക്രട്ടറി മുഹമ്മദ് റഷീദ്, ട്രഷറർ അബ്ദുൽ കരീം, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ റഷീദ്, മഹല്ല് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ നാസർ, ഹൈദ്രോസ് എന്നിവർ പ്രതിനിധി സംഘത്തെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.