പത്തനംതിട്ട മണ്ഡലത്തിൽ അനിൽ കെ. ആന്‍റണിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ തുടങ്ങിയ പ്രശ്നങ്ങൾ കെട്ടടങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കുളനടയിലെ പ്രശ്നങ്ങൾ. പാർട്ടിയിൽ ഒരു വിഭാഗത്തിന് ഇപ്പോഴും അനിൽ ആന്‍റണിയുടെ സ്ഥാനാർഥിത്വം അംഗീകരിക്കാനായിട്ടില്ല.
പി.സി. ജോർജിന്‍റെ സ്ഥാനാർഥിത്വം പ്രതീക്ഷിച്ച സ്ഥാനത്ത് അനിലിനെ കെട്ടിയിറക്കിയത് അംഗീകരിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിയുടെ ചുമതലപ്പെട്ട അംഗങ്ങൾ തന്നെ പാർട്ടി പരിപാടിയിൽ നിന്ന് വിട്ടുനിന്നത് ബി.ജെ.പിയിലെ വിഭാഗീയത രൂക്ഷമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ പൊട്ടിത്തെറികളുണ്ടാകുമെന്നും പറയപ്പെടുന്നു.
അനിലിന്‍റെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ദേശീയ - സംസ്ഥാന നേതൃത്വങ്ങളെ ശക്തമായ ഭാഷയിൽ വിമർശിച്ച കർഷകമോർച്ച ജില്ല പ്രസിഡന്‍റ് ശ്യാംതട്ടയിലിലെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പുറത്താക്കിയിരുന്നു. നേതൃത്വത്തിനെതിരെ ചിറ്റാർ മേഖലയിലെ പ്രാദേശിക നേതാവും പരസ്യമായി രംഗത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.