കൊച്ചി: അംഗീകാരമില്ലാത്ത സ്കൂളുകൾ അടുത്ത അധ്യയന വർഷം അടച്ചുപൂട്ടില്ലെന്ന് സർക്കാർ. പൊതു വിദ്യാഭ്യാസ ഡയറക്ടറുെട ഉത്തരവ് നടപ്പാക്കില്ലെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചു.
ഉത്തരവ് ഉണ്ടാകുന്നതു വരെ സ്കൂൾ പുട്ടുന്നത് ഹൈകോടതി തടഞ്ഞു. സർക്കാർ രണ്ടുമാസത്തിനകം മറുപടി സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അടച്ചുപൂട്ടൽ നോട്ടീസ് ലഭിച്ച സ്കൂൾ അധികൃതരാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുെട ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ചും െപാതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായുമാണ് അതത് വിദ്യാഭ്യാസ ഒാഫീസർമാർ സ്കൂളുകൾക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകിയത്. സംസ്ഥാനത്ത് 1500ലധികം സ്കൂളുകൾക്ക് ഇത്തരത്തിൽ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെയാണ് മാനേജ്മെൻറുകൾ കോടതിയെ സമീപിച്ചത്.
അംഗീകാരമില്ലാത്ത സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കരുതെന്നും യോഗ്യതയില്ലാത്ത അധ്യാപകരെ ജോലി ചെയ്യാൻ അനുവദിക്കരുതെന്നുമുള്ള കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ അടച്ചുപൂട്ടൽ നോട്ടീസ് നൽകിയത്. വിദ്യാഭ്യാസ വകുപ്പ് നിർേദശിക്കുന്ന ഭൗതികസാഹചര്യങ്ങൾ പല സ്കൂളുകളിലുമില്ലെന്ന് കണ്ടെത്തിയിരുന്നു.
ഇടതുമുന്നണി സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഖ്യാപിച്ചതോടെയാണ് അടച്ചുപൂട്ടൽ നീക്കം സജീവമായത്. കോഴിക്കോട്ട് 340ഉം വയനാട്ടിൽ 50ഉം സ്കൂളുകൾ പട്ടികയിലുണ്ട്. അംഗീകാരം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും നൽകാത്തവക്കാണ് നോട്ടീസ് െകാടുത്തത്. അതേസമയം, മാർച്ച് 31 വരെ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് െഹെകോടതിയെ സമീപിച്ച മാനേജ്മെൻറുകൾ അനുകൂല വിധി നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.