ആറ്റിങ്ങൽ: തീരദേശത്ത് ആശങ്ക സൃഷ്ടിച്ച് അനധികൃത ഇന്ധന വിൽപന കേന്ദ്രങ്ങൾ. മണ്ണെണ്ണ, പെട്രോൾ, ഡീസൽ, ഗ്യാസ്, ഓയിൽ എന്നിവയെല്ലാം വീടുകളും കടകളും കേന്ദ്രീകരിച്ച് അനധികൃതമായി വിൽക്കുന്നുണ്ട്. പമ്പുകളിൽനിന്നും റേഷൻ മൊത്ത വ്യാപാരികളിൽനിന്നും വാങ്ങിയാണ് ഇവ അമിതവിലക്ക് വിൽക്കുന്നത്. സമീപത്ത് പെട്രോൾ പമ്പുകൾ ഇല്ലാത്തതിനാൽ അടിയന്തരാവശ്യങ്ങൾക്ക് ജനങ്ങൾ ഇവരെ ആശ്രയിക്കാറുണ്ട്.
റേഷൻ മൊത്തവ്യാപാരകേന്ദ്രങ്ങളിൽനിന്ന് ഇവിടേക്ക് മണ്ണെണ്ണ അനധികൃതമായി എത്തുന്നുണ്ട്. മണ്ണെണ്ണയുടെയും ഓയിലിന്റെയും ഉപഭോക്താക്കൾ വള്ളം ഉടമകളാണ്. ചെറുകിട വള്ളം ഉടമകൾ ഇത്തരം വിൽപന കേന്ദ്രങ്ങളിൽനിന്നാണ് മണ്ണെണ്ണയും ഓയിലും വാങ്ങുന്നത്. തീരദേശ മേഖലയിലുടനീളം അനധികൃത വിൽപന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
എന്നാൽ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇവിടെ പാലിക്കുന്നില്ല. ചെറുകിട മത്സ്യത്തൊഴിലാളികളുടെ ആശ്രയമായതിനാൽ പ്രാദേശിക ഭരണകൂടങ്ങൾ ഇത്തരം കേന്ദ്രങ്ങൾക്കുനേരെ കണ്ണടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.