കൊച്ചി: സിറ്റി ഡാൻസാഫ് സംഘവും സെൻട്രൽ പൊലീസും ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ അനധികൃത പലിശ ഇടപാട് നടത്തുന്ന മൂന്നുപേർ പിടിയിലായി. തൃശൂർ ഒല്ലൂർ അക്കര വീട്ടിൽ ആൻറോൻ ജെ. അക്കര (27), പറവൂർ വരാപ്പുഴ ഔത്തലിപ്പറമ്പ് അജ്നാസ് (30), തൊടുപുഴ ഉടുമ്പന്നൂർ കളപ്പുരക്കൽ ഷാനു (24) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് എയർപിസ്റ്റളും വയർലെസും കണ്ടെടുത്തു. ഉയർന്ന പലിശ നിരക്കിൽ പണം കടം കൊടുക്കുന്ന സംഘങ്ങളാണ് ഇവരെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പണം തിരികെ നൽകാൻ സാധിക്കാത്തവരെ ഭീഷണിപ്പെടുത്താനാണ് എയർ പിസ്റ്റൾ ഉപയോഗിച്ചിരുന്നത്. നിരവധി ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും മുദ്രപ്പത്രങ്ങളും പൊലീസിന് ലഭിച്ചു.
എറണാകുളം സെൻട്രൽ അസി. കമീഷണർ വി.കെ. രാജു, സെൻട്രൽ എസ്.എച്ച്.ഒ യു. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.