ന്യൂഡൽഹി: അങ്കമാലി ശബരി റെയിൽ പാതസംബന്ധിച്ച് സംസ്ഥാന സർക്കാർ 2015ൽ സമർപ്പിച്ച കത്തിലെ വ്യവസ്ഥകളോട് യോജിക്കുന്നില്ലെന്ന് റെയിൽവേ മന്ത്രലായം. ലോക്സഭയിൽ അടൂർ പ്രകാശ്, ആേൻറാ ആൻറണി, തോമസ് ചാഴികാടൻ എന്നിവരുടെ ചോദ്യത്തിനാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
െചലവിെൻറ 50 ശതമാനം വഹിക്കാമെന്നായിരുന്നു സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചത്. എന്നാൽ, അന്നത്തെ സാഹചര്യമല്ല ഇപ്പോൾ എന്ന ഒഴുക്കൻ മറുപടിയാണ് ഇതു സംബന്ധിച്ച് കേന്ദ്രം നൽകിയത്. 1997-98 ലെ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ചെലവ് 517 കോടി രൂപയായിരുന്നു.
ഇപ്പോള്‍ 2,815 കോടി രൂപയാണ് െചലവ് കണക്കാക്കുന്നത്. പാലക്കാട് കോച്ച് ഫാക്ടറി സംബന്ധിച്ച ചോദ്യത്തിന് പുതിയ കോച്ച് ഫാക്ടറി പരിഗണിക്കാൻ കഴിയില്ലെന്നാണ് റെയിൽവേ മന്ത്രാലയത്തിെൻറ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.