പാലക്കാട്: പ്രളയാനന്തരം സംസ്ഥാനത്തെ ഭൂഗർഭ ജലനിരപ്പ് താഴുകയാണെന്നും മിക്ക ജില്ല കളും വരൾച്ച ഭീഷണി നേരിടുകയാണെന്നും സെൻറർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെൻറ് ആൻഡ് മാ നേജ്മെൻറ് വിഭാഗത്തിെൻറ നിഗമനം. വേനലിൽ സംസ്ഥാനത്തെ വരൾച്ച സാധ്യത പഠിക്കാൻ സർക്കാ ർ നിയോഗിച്ച സമിതിയുടേതാണ് നിഗമനം. റിപ്പോർട്ട് ഉടൻ സർക്കാറിന് കൈമാറും.
ഉയർന്ന പ്രദേശങ്ങളിൽ ഒരു മീറ്ററും തണ്ണീർത്തടങ്ങളിൽ 50 സെ.മീറ്ററും തീരപ്രദേശങ്ങളിൽ 20 സെ.മീ റ്ററുമാണ് ഭൂഗർഭ ജലനിരപ്പ് താഴ്ന്നത്. അതിന് പുറമെ, പ്രളയകാലത്തെ ഉരുൾപൊട്ടലിൽ സ്വാഭാവിക ജലസ്രോതസ്സുകളുടെ തകർച്ചയും മണൽതിട്ടകൾ ഒലിച്ചുപോയതും നദികളിൽ എക്കലടിഞ്ഞതും വരൾച്ചക്ക് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.
വേനലിെൻറ തുടക്കത്തിൽതന്നെ കേരളത്തിലെ പ്രധാന നദികളിൽ ജലനിരപ്പ് ഗണ്യമായി താഴ്ന്നിരിക്കുകയാണ്. മാർച്ച് മുതൽ മേയ് വരെ ലഭിക്കേണ്ട വേനൽ മഴ ലഭിച്ചില്ലെങ്കിൽ ഗുരുതര ജലദൗർലഭ്യമടക്കമുള്ള പ്രശ്നങ്ങൾ സംസ്ഥാനം നേരിടേണ്ടിവരുമെന്ന് സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ പ്രിൻസിപ്പൽ ശാസ്ത്രജ്ഞൻ വി.പി. ദിനേശൻ പറഞ്ഞു.
മാർച്ച്-മേയ് കാലയളവിൽ ലഭിക്കേണ്ട 400 മില്ലി മീറ്റർ മഴ ലഭിച്ചാൽ പ്രശ്നങ്ങളുണ്ടാവില്ല. എന്നാൽ, വേനൽമഴ ലഭിക്കുമോ എന്ന കാര്യത്തിൽ കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന് ഉറപ്പില്ല. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിെൻറ പ്രവചനമനുസരിച്ച് സംസ്ഥാനത്ത് ലഭിക്കേണ്ട വേനൽ മഴയിൽ കുറവുണ്ടാകും. ഭൂരിഭാഗം ജില്ലകളിലും തുലാവർഷത്തിൽ ഗണ്യമായ കുറവുണ്ടായതും ഭൂഗർഭജലനിരപ്പിൽ കുറവുണ്ടാക്കി.
പ്രളയത്തിന് ശേഷം ആഗസ്റ്റ് 22 മുതൽ സംസ്ഥാനത്ത് കാലവർഷം പെയ്തില്ല. താപനില വർധിക്കുന്നതും ശുഭസൂചകമല്ല. പല ജില്ലകളിലും ശരാശരി രണ്ട് ഡിഗ്രിവരെ താപനിലയിൽ മാറ്റം വന്നു. മാർച്ച് ഒന്നുമുതൽ ആറുവരെ ലഭിക്കേണ്ട മഴയിൽ 43 ശതമാനമാണ് കുറവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.