കെ. നൗഫലിന് യൂനിസെഫ് മാധ്യമ അവാര്‍ഡ്

തിരുവനന്തപുരം: ‘യൂനിസെഫ്’ കേരള മീഡിയ അവാര്‍ഡ് ‘മാധ്യമം’ തിരുവനന്തപുരം ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ. നൗഫലിന്. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്കൂളുകളെ സംബന്ധിച്ച് കഴിഞ്ഞ ജൂണ്‍ 28 മുതല്‍ 30 വരെ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ‘പൊതുവിദ്യാഭ്യാസത്തിന് താഴിടുന്ന കേരള മോഡല്‍’ പരമ്പരയാണ് അച്ചടി മാധ്യമ വിഭാഗത്തില്‍ നൗഫലിനെ രണ്ടാം സ്ഥാനത്തിന് അര്‍ഹനാക്കിയത്. മലയാള മനോരമയിലെ കെ.എന്‍. സജേഷിനാണ് ഒന്നാം സ്ഥാനം. ദീപികയിലെ ഡേവിസ് പൈനാടത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു.
 ദൃശ്യമാധ്യമ വിഭാഗത്തില്‍ ‘മീഡിയവണ്‍’ ന്യൂസ് എഡിറ്റര്‍ ശ്യാം കൃഷ്ണന് പ്രത്യേക ജൂറി അവാര്‍ഡ് ലഭിച്ചു. മീഡിയവണില്‍ സംപ്രേഷണം ചെയ്ത ‘വഴിമാറും കുരുന്നുകള്‍’ പരിപാടിക്കാണ് പുരസ്കാരം.
 ഇംഗ്ളീഷ് പത്രങ്ങളില്‍ അനുപമ മിലി ഒന്നും അമിയ മീത്തല്‍ രണ്ടും (ഇരുവരും ഡെക്കാന്‍ ക്രോണിക്ക്ള്‍, കോഴിക്കോട്) സുധ നമ്പൂതിരി (ടൈംസ് ഓഫ് ഇന്ത്യ) മൂന്നും സ്ഥാനങ്ങള്‍ നേടി. മലയാളം ഫീച്ചര്‍ വിഭാഗത്തില്‍ വിജേഷ് ഗോപിനാഥ് (വനിത) ഒന്നും സീമ മോഹന്‍ലാല്‍ (സ്ത്രീധനം) രണ്ടും എം.കെ. ഗീത (ഗൃഹശോഭ) മൂന്നും സ്ഥാനങ്ങള്‍ നേടി. മിനി പി. തോമസ് (ദ വീക്ക്) പ്രത്യേക ജൂറി അവാര്‍ഡിനും അര്‍ഹയായി. ദൃശ്യമാധ്യമ വിഭാഗത്തില്‍ ജസ്റ്റീന തോമസ് ഒന്നും ബിനോയ് രാജന്‍ രണ്ടും (ഇരുവരും മനോരമ ന്യൂസ്) കെ.ഇ. ഗീത (ഏഷ്യാനെറ്റ് ന്യൂസ്) മൂന്നും സ്ഥാനങ്ങള്‍ നേടി. ഫോട്ടോഗ്രഫി വിഭാഗത്തില്‍ അരുണ്‍ മോഹന്‍ (കേരളകൗമുദി) ഒന്നും റിങ്കുരാജ് മട്ടാഞ്ചേരിയില്‍ രണ്ടും റിജോ ജോസഫ് മൂന്നും (ഇരുവരും മലയാള മനോരമ) സ്ഥാനങ്ങള്‍ നേടി.
 അവാര്‍ഡ് നേടിയ മാധ്യമം ലേഖകന്‍ നൗഫല്‍ മലപ്പുറം പുത്തൂര്‍ പള്ളിക്കല്‍ പരേതനായ കാട്ടാളി അഹമ്മദിന്‍െറയും ഖദീജയുടെയും മകനാ ണ്. തിരുവനന്തപുരം പൊലീസ് ഫോറന്‍സിക് സയന്‍സ് ലാബിലെ സയന്‍റിഫിക് ഓഫിസര്‍ സഹ്റ മുഹമ്മദ് ഭാര്യയാണ്.
Tags:    
News Summary - unicef award k noufal madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.