ഏകസിവിൽകോഡ്: കോൺഗ്രസ് നിലപാട് വ്യക്തമാക്കിയാൽ സഹകരിക്കുമെന്ന് സി.പി.എം

ഏക സിവിൽ കോഡ് വിഷയത്തിൽ വ്യക്തതയില്ലാത്തതിനാലാണ് കോൺഗ്രസിനെ പരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

ഏക സിവിൽ കോഡിൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയാൽ കോൺഗ്രസുമായി സഹകരിക്കാൻ സി.പി.എമ്മിന് മറ്റുപ്രശ്നങ്ങളില്ല.

ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാന അജണ്ട ഏക സിവിൽ കോഡ് ആയിരിക്കും. ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് ഏക സിവിൽ കോഡ് ഉപയോഗിക്കുന്നത്. ഏക സിവിൽ കോഡിനെ മുസ്ലിം വിഭാഗത്തിനെതിരായി ഉപയോഗിക്കാനാണ് ശ്രമം. ഇത് മനസ്സിലാക്കിയാണ് സി.പി.എം പ്രതിഷേധത്തിന് ഇറങ്ങിയത്. കോഴിക്കോട് സെമിനാർ കൊണ്ട് പ്രതിഷേധം അവസാനിക്കില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Tags:    
News Summary - uniform civil code: CPM will cooperate if Congress clarifies its stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.