കേന്ദ്ര ബജറ്റ്: നികുതി ഭീകരതയും സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്നതും -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് നികുതി ഭീകരതയും സംസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്നതുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ്​ ഹമീദ് വാണിയമ്പലം. സാമ്പത്തിക തകർച്ചയെ മറികടക്കാനോ ജനങ്ങൾക്ക് പ്രതീക്ഷ നൽകാനോ ബജറ്റ് പര്യാപ്തമല്ല.

പെട്രോളിയം നികുതിയിലെ വർധനവും ജി.എസ്.ടിയിലെ സ്ലാബ് മാറ്റവും വഴിയാണ് വരുമാന വർധനവിന് സർക്കാർ ശ്രമിക്കുന്നത്. അക്വുവേർഡ് ഡിവിഡണ്ട് ഏറ്റവും കൂടുതൽ ഉപയോഗിച്ചും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ചുമാണ് കേന്ദ്രം വരുമാനമുണ്ടാക്കുന്നത്.

രൂപയുടെ മൂല്യത്തിലെ ഗണ്യമായ ഇടിവുള്ളതിനാൽ ആദായ നികുതി പരിധി മാറ്റമില്ലാത്തത് ഫലത്തിൽ നികുതി വർധനക്ക് തുല്യമാണ്. നിർമാണാത്മകമോ ഭാവനാത്മകോ ആയ യാതൊരു നിർദേശവും ബജറ്റിലില്ല. നഗരങ്ങളിൽ തൊഴിലുറപ്പ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം 1.11 ലക്ഷം കോടിയിൽ നിന്ന് 73000 കോടിയായി വെട്ടിക്കുറച്ചു.

ജി.എസ്.ടി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടുക എന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തെ അംഗീകരിച്ചിട്ടില്ല. ഭവന പദ്ധതിയടക്കം പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവയുടെ സാമ്പത്തിക ഉറവിടം എന്തായിരിക്കുമെന്നും വ്യക്തമല്ല. കാർഷിക മേഖലയിൽ 16,000 കോടി രൂപയുടെയും ഗ്രാമീണ വികസന മേഖലയിൽ 14,000 കോടി രൂപയുടെയും വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്.

ഭക്ഷ്യ സബ്സിഡി, കാർഷിക സബ്സിഡി എന്നിവയുടെ തുക വെട്ടിക്കുറച്ചതും കോവിഡ് പ്രതിരോധത്തിന്‍റെ തുക കുറച്ചതും എല്ലാം സാധാരണ ജനങ്ങളുടെ മുതുകിൽ ഭാരങ്ങളായാണ് വരുന്നത്. രാജ്യത്ത് വിലക്കയറ്റം ശക്തിപ്പെടുത്തുന്ന നിലവിലെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ പരിതാപകരമാക്കുന്ന ബജറ്റാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Union Budget: Tax Terrorism and Weakening the States-Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.