തെരഞ്ഞെടുപ്പ് കമീഷന് റിപ്പോര്‍ട്ട് നല്‍കിയതായുള്ള മാധ്യമ വാര്‍ത്ത വസ്തുതാ വിരുദ്ധം -പാലക്കാട് കലക്ടര്‍

പാലക്കാട്: നവംബര്‍ ആറിന് ഹോട്ടല്‍ റൂമിലെ പൊലീസ് പരിശോധനയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് റിപ്പോര്‍ട്ട് നല്‍കിയതായുള്ള മാധ്യമ വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് പാലക്കാട് കലക്ടര്‍ ഡോ.എസ്. ചിത്ര അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയോ കലക്ടര്‍ രേഖാ മൂലം റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല.

വിഷയവുമായി ബന്ധപ്പെട്ട പരാതി അന്വേഷണത്തിനും റിപ്പോര്‍ട്ടിനുമായി പൊലീസിന് കൈമാറി. തെരഞ്ഞെടുപ്പ് കമീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും പാലക്കാട് കലക്ടര്‍ അറിയിച്ചു.

Tags:    
News Summary - The media report that a report has been submitted to the Election Commission is false - Palakkad Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.