കോഴിക്കോട്: സി.പി.ഐ നേതാവും രാജ്യസഭ അംഗവുമായ ബിനോയ് വിശ്വത്തിെൻറ മകൾ സൂര്യ ബിനോയ ിയെ കേന്ദ്ര സർക്കാർ അഭിഭാഷകയായി നിയമിച്ച വിവാദം ബി.ജെ.പിയിൽ കത്തിപ്പടരുമ്പോൾ സം ഘ്പരിവാർ നേതൃത്വത്തിന് അപ്രതീക്ഷിത അടി. ശബരിമല കേസുകളിൽ സംസ്ഥാന സർക്കാറിന് വേ ണ്ടി ഹാജരായ സൂര്യ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയുെടയും പാലക്കാട് ഐ.ഐ.ടിയുെടയും സ്റ്റാൻഡിങ് കോൺസലായി നിയമിക്കപ്പെട്ടതും ഹൈകോടതിയിൽ ഹാജരായതും ആർ.എസ്.എസിെൻറ പ്രത്യേക താൽപര്യപ്രകാരം കുമ്മനം രാജശേഖരൻ ബി.ജെ.പി സംസ്ഥാന പ്രസിഡൻറായ കാലത്താണെന്ന് കാണിക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. പാലക്കാട് ഐ.ഐ.ടി സംബന്ധമായ കേസിന് സൂര്യ ബിനോയ് 2017 ജൂലൈ 17ന് ൈഹകോടതിയിൽ ഹാജരായിട്ടുണ്ട്. ബിനോയ് വിശ്വത്തിെൻറ മകളെ കേന്ദ്ര സർക്കാറിെൻറ വക്കീലായി നിയമിച്ച വാർത്ത പുറത്തെത്തിക്കുന്നതിലൂടെ ശ്രീധരൻപിള്ളെയയും വി. മുരളീധരെനയും ഒരേപോലെ പ്രതിരോധത്തിലാക്കാമെന്ന സംഘ്പരിവാർ നേതൃത്വത്തിലെ ചിലരുടെ കണക്കുകൂട്ടലാണ് ഇതോടെ പാളിയത്.
2015 അവസാനം മുതൽ 2018ൽ നടന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് വരെ കുമ്മനം രാജശേഖരനാണ് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്. സംസ്ഥാന നേതൃത്വം അറിയാതെ ഇത്തരമൊരു നിയമനം നടക്കില്ലെന്ന് പറഞ്ഞ് ശ്രീധരൻപിള്ളയെ പ്രതിരോധത്തിലാക്കാൻ ശ്രമിച്ചവർ വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥയിലായി. ശബരിമല വിഷയത്തിൽ ആർ.എസ്.എസ് പ്രാന്ത സംസ്ഥാന സംഘ്ചാലക് പി.ഇ.ബി. മേനോൻ ഉൾപ്പെടെയുള്ളവർ പ്രതികളായ കേസുകളിൽ സംസ്ഥാന സർക്കാറിനുവേണ്ടി സൂര്യ ഹാജരായിരുന്നു. രണ്ടാം തവണയാണ് കേന്ദ്ര സർക്കാർ വക്കീൽ നിയമന വിവാദം ബി.ജെ.പി കേരള ഘടകത്തെ ബാധിക്കുന്നത്.
കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നിയമിക്കുന്ന അഭിഭാഷകരുടെ പട്ടികയിൽ മോദി വിരുദ്ധർ കയറിപ്പറ്റിയത് പാർട്ടിയിൽ മുമ്പ് വിവാദങ്ങൾക്ക് കാരണമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനോടും ഇടത് സർക്കാറിനോടും അടുത്തബന്ധം പുലർത്തുന്ന ദീപക് പ്രകാശും സമൂഹമാധ്യമങ്ങളിൽ വരെ മോദി സർക്കാറിെൻറ കടുത്ത വിമർശകനായ പി. പരമേശ്വരൻ നായരുമാണ് കേന്ദ്ര അഭിഭാഷക പട്ടികയിൽ ഇടംപിടിച്ചത്. സംഭവം വിവാദമായതോടെ പരമേശ്വരൻ നായർ സ്വമേധയാ ഒഴിയുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.