തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്ര മിച്ച കേസിലെ മുഖ്യപ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒന്ന ാംപ്രതി കോളജിലെ എസ്.എഫ്.െഎ യൂനിറ്റ് പ്രസിഡൻറായിരുന്ന ശിവരഞ്ജിത്ത്, രണ്ടാംപ്ര തി യൂനിറ്റ് സെക്രട്ടറിയായിരുന്ന നസീം എന്നിവരെയാണ് തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി പൊലീസ് കസ്റ്റഡിയിൽ വിട്ട് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അനീസ് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികളെ അഞ്ചുദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കോടതി നിരസിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ കേൻറാൺമെൻറ് സി.ഐ അനിൽകുമാർ സെക്രട്ടേറിയറ്റിൽ മറ്റൊരു കേസുമായി നിൽക്കുകയാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിച്ചിട്ട് അന്വേഷണ ഉദ്യോഗസ്ഥൻ എത്താതിരുന്നത് കോടതിയെ കളിയാക്കാനാണോയെന്ന് മജിസ്ട്രേറ്റ് ആരാഞ്ഞു.'
അരമണിക്കൂറിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ ഉത്തരവ് നൽകി കോടതി നടപടികൾ നിർത്തിെവച്ചു. തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ നേരിെട്ടത്തിയശേഷമാണ് പ്രതികളെ കൈമാറിയത്. യൂനിവേഴ്സിറ്റി കോളജിൽ പ്രവൃത്തിദിവസം കൊണ്ടുപോയാൽ ജീവന് ഭീഷണിയുണ്ടെന്നും ഇതുകാരണം അവധി ദിവസം കൊണ്ടുപോകണമെന്നുമുള്ള പ്രതികളുടെ ആവശ്യം കോടതി നിരാകരിച്ചു. പ്രതികൾക്ക് സുരക്ഷയൊരുക്കാൻ പൊലീസിന് അറിയാമെന്ന് കോടതി കൂട്ടിച്ചേർത്തു.
കോളജിൽനിന്ന് ഉത്തരക്കടലാസ് മോഷ്ടിച്ചതിനോ കായിക വകുപ്പിെൻറ സീൽ, മറ്റ് യൂനിവേഴ്സിറ്റി രേഖകൾ എന്നിവ ഒന്നാം പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയതിനോ പ്രതിക്കെതിരെ വേറെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇരുവരെയും തെളിവെടുപ്പിനുശേഷം വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.