Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂ​നി​വേ​ഴ്‌​സി​റ്റി...

യൂ​നി​വേ​ഴ്‌​സി​റ്റി കോ​ള​ജ്​ സംഭവം: മുഖ്യപ്രതികൾ പൊലീസ്​ കസ്​റ്റഡിയിൽ

text_fields
bookmark_border
sivaranjith-and-naseem-15-7-19.jpg
cancel

തി​രു​വ​ന​ന്ത​പു​രം: യൂ​നി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​ മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളെ മൂ​ന്ന്​ ദി​വ​സ​ത്തേ​ക്ക് പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. ഒ​ന്ന ാം​പ്ര​തി കോ​ള​ജി​ലെ എ​സ്.​എ​ഫ്.​െ​എ യൂ​നി​റ്റ്​ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന ശി​വ​ര​ഞ്​​ജി​ത്ത്, ര​ണ്ടാം​പ്ര​ തി യൂ​നി​റ്റ്​ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ന​സീം എ​ന്നി​വ​രെ​യാ​ണ്​ തെ​ളി​വെ​ടു​പ്പി​നും ചോ​ദ്യം​ചെ​യ്യ​ലി​നു​മാ​യി പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ട്​ തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് അ​നീ​സ്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

പ്ര​തി​ക​ളെ അ​ഞ്ചു​ദി​വ​സം ക​സ്​​റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി നി​ര​സി​ച്ചു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​േ​ൻ​റാ​ൺ​മ​െൻറ്​ സി.​ഐ അ​നി​ൽ​കു​മാ​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ മ​റ്റൊ​രു കേ​സു​മാ​യി നി​ൽ​ക്കു​ക​യാ​ണെ​ന്ന്​ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ൽ ല​ഭി​ക്കു​ന്ന​തി​ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ത്താ​തി​രു​ന്ന​ത് കോ​ട​തി​യെ ക​ളി​യാ​ക്കാ​നാ​ണോ​യെ​ന്ന്​ മ​ജി​സ്‌​ട്രേ​റ്റ്​ ആ​രാ​ഞ്ഞു.'

അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ഉ​ത്ത​ര​വ് ന​ൽ​കി കോ​ട​തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​െ​വ​ച്ചു. തു​ട​ർ​ന്ന്​ സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്​​ട​ർ നേ​രി​െ​ട്ട​ത്തി​യ​ശേ​ഷ​മാ​ണ്​ പ്ര​തി​ക​ളെ കൈ​മാ​റി​യ​ത്. യൂ​നി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ൽ പ്ര​വൃ​ത്തി​ദി​വ​സം കൊ​ണ്ടു​പോ​യാ​ൽ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും ഇ​തു​കാ​ര​ണം അ​വ​ധി ദി​വ​സം കൊ​ണ്ടു​പോ​ക​ണ​മെ​ന്നു​മു​ള്ള പ്ര​തി​ക​ളു​ടെ ആ​വ​ശ്യം കോ​ട​തി നി​രാ​ക​രി​ച്ചു. പ്ര​തി​ക​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ പൊ​ലീ​സി​ന് അ​റി​യാ​മെ​ന്ന്​ കോ​ട​തി കൂ​ട്ടി​ച്ചേ​ർ​ത്തു.
കോ​ള​ജി​ൽ​നി​ന്ന്​ ഉ​ത്ത​ര​ക്ക​ട​ലാ​സ്​ മോ​ഷ്​​ടി​ച്ച​തി​നോ കാ​യി​ക വ​കു​പ്പി​​െൻറ സീ​ൽ, മ​റ്റ് യൂ​നി​വേ​ഴ്സി​റ്റി രേ​ഖ​ക​ൾ എ​ന്നി​വ ഒ​ന്നാം പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നോ പ്ര​തി​ക്കെ​തി​രെ വേ​റെ കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​രു​വ​രെ​യും തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം വെ​ള്ളി​യാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfikerala newsUniversity college clash
News Summary - university collage attack; Kerala news
Next Story