തിരുവനന്തപുരം: ക്രിമിനലുകൾ താവളമുറപ്പിച്ച യൂനിവേഴ്സിറ്റി കോളജിെൻറ നിയന് ത്രണം സർക്കാർ ഏറ്റെടുക്കുന്നു. കോളജിൽ ശുദ്ധികലശ നടപടികൾ കോളജ് വിദ്യാഭ്യാസ ഡയ റക്ടറേറ്റ് പ്രഖ്യാപിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രം ഇടമുള്ള കാമ്പസ ാക്കി രണ്ടുദിവസത്തിനകം കോളജ് തുറക്കുമെന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലയുള്ള അഡീഷനൽ ഡയറക്ടർ ഡോ.കെ.കെ. സുമ അറിയിച്ചു. കോളജിൽ വരുത്തേണ്ട മാറ്റങ്ങ ൾ സംബന്ധിച്ച് വിളിച്ച അധ്യാപകരുടെ യോഗശേഷമാണ് അഡീഷനൽ ഡയറക്ടർ ഇക്കാര്യം അറ ിയിച്ചത്.
പ്രിന്സിപ്പലിെൻറയും അധ്യാപകരുടെയും നിയന്ത്രണത്തിലേ ഇനി കോളജ് പ്രവർത്തിക്കൂ. ഇല്ലെങ്കില്‍ സര്‍ക്കാറിനെ അറിയിക്കും. കുട്ടികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കും. എല്ലാ കാമ്പസുകളിലും നിലനിര്‍ത്തേണ്ട മര്യാദ ഇൗ കോളജിലും പാലിക്കണം. രണ്ട് ദിവസത്തിനകം മുഴുവൻ പോസ്റ്ററുകളും ബാനറുകളും നീക്കും. സംഘടനകള്‍ കൊടിമരങ്ങളോ പോസ്റ്ററുകളോ സ്ഥാപിക്കണമെങ്കില്‍ ഡയറക്ടറേറ്റിെൻറയോ പ്രിന്സിപ്പലിെൻറയോ അനുമതി വാങ്ങണം. കോളജ് തുറക്കുേമ്പാൾ പുതിയ നിലപാടുകളുമായായിരിക്കണം വിദ്യാർഥികൾ എത്തേണ്ടത്. വിദ്യാര്‍ഥികളും അധ്യാപകരുമേ ഇനി കാമ്പസില്‍ ഉണ്ടാകൂ. അതിനപ്പുറം ഒന്നും അനുവദിക്കില്ല. പൊലീസ് സംരക്ഷണത്തോടെയായിരിക്കും ആദ്യ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുക.
യൂനിയന്‍ മുറി ക്ലാസ് മുറിയാക്കി. ഇത്രനാള്‍ എന്തിനാണോ ആ മുറി ഉപയോഗിച്ചത് അതില്‍നിന്ന് വ്യത്യസ്തമായി വിദ്യാരംഭം കുറിക്കാനാണ് ക്ലാസ് മുറിയാക്കിയത്. ആ നിലപാട് എല്ലാ അധ്യാപകരും അംഗീകരിച്ചു. കോളജിൽനിന്ന് പുറത്തുപോയ വിദ്യാർഥികൾക്ക് പുനഃപ്രവേശനം അനുവദിക്കില്ല.
ഇതുസംബന്ധിച്ച് സർക്കാറിന് ശിപാർശ നൽകി. ഒരു സെമസ്റ്റര്‍ പൂര്‍ത്തിയാക്കാതെ പുറത്തുപോവുകയും വീണ്ടും പ്രവേശനം നേടുകയും ചെയ്യുന്നത് ഇനി അനുവദിക്കില്ല. പ്രായപരിധി ഇല്ലാതെയാണ് ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ എത്തിയിരുന്നത്. ഓരോ ഡിപ്പാർട്ടുമെൻറിനും ഇേൻറണല്‍ കമ്മിറ്റികള്‍ രൂപവത്കരിക്കും.
കുട്ടികളുടെ ചുമതല ക്ലാസ് ട്യൂട്ടര്‍മാര്‍ക്ക് നല്‍കും. ഉത്തരക്കടലാസുകൾ സൂക്ഷിക്കുന്നത് ഉൾപ്പെടെ പരീക്ഷ ജോലികൾക്ക് പ്രത്യേക മുറി കണ്ടെത്തി.കോളജില്‍ പി.എസ്.സി ഉൾപ്പെടെ പുറമെനിന്നുള്ള പരീക്ഷകള്‍ നടത്തേണ്ടതില്ലെന്ന നിർദേശം സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിക്കും. അധ്യാപകരുടെ ബയോമെട്രിക് പഞ്ചിങ് സംവിധാനം കൃത്യമാക്കും.
ഉത്തരക്കടലാസ് ചോർച്ച ക്രൈംബ്രാഞ്ച് അന്വേഷിക്കും
ശിവരഞ്ജിത്തിെൻറ വീട്ടിൽനിന്ന് ഉത്തരക്കടലാസുകൾ കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കോളജ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. വ്യാജസീല്‍ നിര്‍മാണത്തിനും മോഷണത്തിനും ഇയാൾക്കെതിരെ കേസെടുത്തേക്കും. പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെടാനായി ശിവരഞ്ജിത്ത് സമർപ്പിച്ച സ്പോർട്സ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണം ബലപ്പെട്ടു.
കഴിഞ്ഞ 12 വര്‍ഷത്തിനിടെ ജില്ലാതല മത്സരത്തില്‍പോലും ശിവരഞ്ജിത് പങ്കെടുത്തിട്ടില്ലെന്ന് ആര്‍ചറി അസോസിയേഷന് വ്യക്തമാക്കി. എന്നാൽ യഥാർഥ സർട്ടിഫിക്കറ്റ് തന്നെയാണ് ഇയാളുടേതെന്ന നിലപാടിലാണ് കേരള സർവകലാശാല കായികവിഭാഗം. അതിനിടെ, യൂനിയൻ ഓഫിസിൽനിന്ന് ഉത്തരക്കടലാസ് കണ്ടെടുത്തതിൽ മൂന്ന് അനധ്യാപക ജീവനക്കാരെ സ്ഥലംമാറ്റി.
ഉത്തരക്കടലാസുകള്‍ യൂനിയൻ ഒാഫിസിൽ എത്തിയതിൽ ദുരൂഹതയുണ്ടെന്ന് അഡീ. ഡയറക്ടർ കെ.കെ. സുമ പറഞ്ഞു. വര്‍ഷങ്ങളായി ഇവിടെയുള്ള ജീവനക്കാരെ സ്ഥലംമാറ്റും. സമീപത്തെ കോളജുകളിലേക്കായിരിക്കും മാറ്റമെന്നും അഡീ. ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.