തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ പരീക്ഷനടത്തിപ്പിലെ വിവരങ്ങൾ നൽകാത്തതിൽ മുൻ പരീക്ഷാചുമതലക്കാരന് പിഴശിക്ഷ. കൃത്യമായി വിവരങ്ങൾ നൽകാത്തതിൽ ഡോ. അബ്ദുൽ ലത്തീഫിന് മുഖ്യവിവരാവകാശ കമീഷണറാണ് പിഴ വിധിച്ചത്. യൂനിവേഴ്സിറ്റി കോളജിൽ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി ഓഫിസിൽനിന്നും പ്രതി ശിവരഞ്ജിത്തിെൻറ വീട്ടിൽനിന്നും ഉത്തരക്കടലാസുകൾ കണ്ടെടുത്തതോടെയാണ് പരീക്ഷനടത്തിപ്പിലെ ക്രമക്കേടും പി.എസ്.സി പരീക്ഷയിലെ തട്ടിപ്പുമടക്കം പുറത്തുവന്നത്.
പരീക്ഷാക്രമക്കേട് വിവാദങ്ങളിൽ കൊല്ലം സ്വദേശി ഡി. ബീന നൽകിയ വിവരാവകാശ അപേക്ഷയിൽ അന്ന് കോളജിൽ പരീക്ഷനടത്തിപ്പിെൻറ ചുമതല വഹിച്ച ഡോ. അബ്ദുൽ ലത്തീഫ് കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്നാണ് വിവരാവകാശ കമീഷെൻറ കണ്ടെത്തൽ. പരീക്ഷനടത്തിപ്പ് മേൽനോട്ടം അധികചുമതലയായതുകൊണ്ട് പരിമിതികളുണ്ടെന്നും 2015 മുതലുള്ള എല്ലാ വിവരങ്ങളും ലഭ്യമല്ലെന്നുമാണ് മറുപടിയിൽ പറയുന്നത്.
ഇതിനെതുടർന്നാണ് വീഴ്ച ഗുരുതരമെന്ന് ചൂണ്ടിക്കാട്ടി മുഖ്യവിവരാവകാശ കമീഷണർ പിഴയിട്ടത്. 3000 രൂപ ഡോ. അബ്ദുൽ ലത്തീഫ് അടക്കണമെന്നും ഇല്ലെങ്കിൽ ശമ്പളത്തിൽ പിടിക്കുമെന്നുമാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.