കാഞ്ഞിരപ്പള്ളി: തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ സംഭവങ്ങൾ അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്നും പ്രശ്നപര ിഹാരം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവർണർ പി. സദാശിവം. കഴിഞ്ഞദിവസങ്ങളിൽ പലതവണയായി പ്രശ്നത്തിൽ ഇടപെട്ട് വരുകയാണ്. വൈസ് ചാൻസലർ, വിദ്യാഭ്യാസ മന്ത്രി, പ്രതിപക്ഷ നേതാവ്, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവർ പ്രശ്നപരിഹാരത്തിനായി സമീപിച്ചിരുന്നു. വിഷയം ഗൗരവമായാണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചകൾ നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന കേന്ദ്ര സര്‍ക്കാറിെൻറ ശാസ്ത്ര സാങ്കേതിക വിഭാഗത്തിെൻറ കീഴിലുള്ള ‘ഇസ്ബ’ ദേശീയ സംരംഭകത്വ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. ഇപ്പോഴത്തെ സംഭവങ്ങൾ ദൗര്‍ഭാഗ്യകരമാണ്. പഠന നിലവാരം ഉയര്‍ത്താനുള്ള നടപടികൾ നടക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. ഇത് നല്ലകാര്യമല്ല. കാമ്പസുകളിൽ നടക്കുന്ന സംഘർഷങ്ങൾ, ലൈംഗീകാതിക്രമം എന്നിവ സംബന്ധിച്ച റിപ്പോർട്ടുകൾ എല്ലാ മാസവും നൽകണമെന്ന് വൈസ് ചാൻസലർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി.
പുത്തൻ സംരംഭങ്ങൾ ആസൂത്രണം ചെയ്യുമ്പോഴും നടപ്പാക്കുേമ്പാഴും ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.