തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമ ിച്ച കേസിലെ മുഖ്യപ്രതിയും കെ.എ.പി നാലാം ബറ്റാലിയന് (കാസര്‍കോട്) റാങ്ക് ലിസ്റ്റിലെ ഒ ന്നാം റാങ്കുകാരനുമായ ആർ. ശിവരഞ്ജിത്ത് പി.എസ്.സിക്ക് സമർപ്പിച്ചത് വ്യാജ കായിക സർട്ട ിഫിക്കറ്റെന്ന് സംശയം. ഇൗ സാഹചര്യത്തിൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ പി.എസ്.സി ടെക്നിക്കൽ വിഭാഗം ആഭ്യന്തര വിജിലൻസിനും പൊലീസിനും ഉടൻ കൈമാറും.
2017ൽ നടന്ന ഒാൾ ഇന്ത്യ ഇൻറർ യൂനിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ ആർച്ചറിയിൽ പങ്കെടുത്ത സർട്ടിഫിക്കറ്റാണ് സ്പോര്‍ട്സ് വെയിറ്റേജിനായി ശിവരഞ്ജിത്ത് ആദ്യം പി.എസ്.സിക്ക് സമർപ്പിച്ചത്. കേരള യൂനിവേഴ്സിറ്റി വൈസ് ചാൻസലറും ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറും ഒപ്പിട്ട സർട്ടിഫിക്കറ്റ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയെങ്കിലും പി.എസ്.സി അംഗീകരിച്ചില്ല. കായിക മത്സരത്തിലെ പങ്കാളിത്തത്തിന് വെയിറ്റേജ് മാർക്ക് നൽകുന്ന സമ്പ്രദായം പി.എസ്.സിക്ക് ഇല്ലെന്നതായിരുന്നു കാരണം. തുടർന്നാണ് 2014ൽ കാര്യവട്ടത്ത് നടന്ന കേരള യൂനിവേഴ്സിറ്റി ഇൻറർ കൊളീജിയറ്റ് (ഇൻറർ സോൺ) ഹാൻഡ്ബാൾ ടൂർണമെൻറിൽ ഒന്നാം സ്ഥാനം ലഭിച്ച സർട്ടിഫിക്കറ്റുമായി ശിവരഞ്ജിത്ത് പി.എസ്.സിയെ സമീപിച്ചത്. ഇൗ സർട്ടിഫിക്കറ്റിൽ ഫിസിക്കൽ എജുേക്കഷൻ ഡയറക്ടറുടെ ഒപ്പും സീലും മാത്രമാണ് ഉള്ളത്. സർട്ടിഫിക്കറ്റ് സ്പോർട്സ് കൗൺസിൽ അഡീഷനൽ സെക്രട്ടറി സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ സർട്ടിഫിക്കറ്റ് പ്രകാരമാണ് സ്പോര്‍ട്സ് വെയിറ്റേജായി 13.58 മാര്‍ക്ക് ലഭിച്ചത്. ഒ.എം.ആർ പരീക്ഷയിൽ 78.33 മാർക്കും കൂടി നേടിയതോടെ 91.9 മാര്‍ക്കുമായി ശിവരഞ്ജിത്ത് റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തി.
എന്നാൽ, കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിൽനിന്ന് ഫിസിക്കൽ എജുക്കേഷൻ ഡയറക്ടറുടെ വ്യാജസീലടക്കം പൊലീസ് പിടികൂടിയതോടെയാണ് സർട്ടിഫിക്കറ്റിെൻറ ആധികാരികതയിൽ പി.എസ്.സി അംഗങ്ങൾ അടക്കം സംശയം പ്രകടിപ്പിച്ചത്. മുൻകാല പൊലീസ് പരീക്ഷകളിൽനിന്ന് വ്യത്യസ്തമായ പ്രയാസകരമായ ചോദ്യങ്ങളായിരുന്നു കഴിഞ്ഞ ജൂലൈ 22ലെ പരീക്ഷയിലുണ്ടായിരുന്നത്. നൂറു ചോദ്യങ്ങളിൽ മൂന്ന് എണ്ണം തെറ്റിയതോടെ 97 ചോദ്യങ്ങൾ കണക്കാക്കിയാണ് മാർക്ക് പ്രസിദ്ധീകരിച്ചത്. നെഗറ്റീവ് മാർക്കുള്ള പരീക്ഷയിൽ നിരന്തര പരിശീലനത്തിലൂടെ മാത്രമേ ഇത്തരത്തിലുള്ള ഉയർന്ന മാർക്ക് വാങ്ങാൻ കഴിയൂവെന്ന് അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാണിച്ചു. ഇതോടെയാണ് ഇവർ എഴുതിയ മുൻകാല പി.എസ്.സി പരീക്ഷകൾ അടക്കം പരിശോധിക്കാൻ പി.എസ്.സി ചെയർമാൻ ആഭ്യന്തര വിജിലൻസിനോട് ശിപാർശ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.