തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ ആത്മഹത്യക്ക് ശ്രമിച്ച ഒന്നാംവർഷ വിദ്യാർഥിനി കോളജ് മാറ്റത്തിന് അപേക്ഷ നൽകി. ബന്ധുക്കൾക്ക് ഒപ്പമെത്തിയ വിദ്യാർഥിനി കോളജ് പ്രിൻസിപ്പലിനും കേരള സർവകലാശാല വൈസ് ചാൻസലർക്കും ടി.സിക്ക് അപേക്ഷ നൽകിയത്.
ഭയം കാരണമാണ് കോളജ് മാറുന്നതെന്ന് വിദ്യാർഥിനിയുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ സംരക് ഷണവും നൽകാമെന്ന് പ്രിൻസിപ്പലും അധ്യാപകരും ഉറപ്പു നൽകിയിരുന്നു. വിദ്യാർഥിനിയുടെ ഭാവിയെ കരുതിയാണ് പരാതിയുമായ ി മുന്നോട്ട് പോകാത്തതെന്നും ബന്ധു വ്യക്തമാക്കി.
എസ്.എഫ്.ഐയുടെ അതിരുവിട്ട സംഘടനാ പ്രവർത്തനം മൂലം പഠിക്കാൻ കഴിയുന്നില്ലെന്നാരോപിച്ച് യൂനിവേഴ്സിറ്റി കോളജിൽ ഒന്നാംവർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷാകർത്താക്കൾ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാമ്പസിനകത്തെ ലേഡീസ് റൂമിൽ രക്തം വാർന്നുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
പരീക്ഷ സമയത്തും ക്ലാസ് സമയങ്ങളിലും വിദ്യാർഥി യൂനിയന്‍ നേതാക്കള്‍ നിര്‍ബന്ധിച്ച് ക്ലാസിൽ നിന്ന് പുറത്തിറക്കി പരിപാടികള്‍ക്ക് പങ്കെടുപ്പിക്കുന്നതായും ക്ലാസുകളിൽ കയറാൻ കഴിയാത്തതിനാൽ ഇേൻറണല്‍ മാര്‍ക്കില്‍ കുറവുണ്ടാകുന്നെന്നും ആരോപിക്കുന്ന രണ്ടു പേജുള്ള വിദ്യാർഥിനിയുടെ ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.
എസ്.എഫ്.ഐയുടെ അമിത സംഘടാ പ്രവർത്തനം മൂലം ക്ലാസുകൾ നഷ്ടമാകുന്നത് സംബന്ധിച്ച് പ്രിൻസിപ്പലിനോട് നേരിട്ട് പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയുമെടുത്തില്ലെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. പരാതിയെക്കുറിച്ചറിഞ്ഞ എസ്.എഫ്.ഐ നേതൃത്വം ഭീഷണിപ്പെടുത്തി. സുഹൃത്തുകളിൽ നിന്ന് ഒറ്റപ്പെടുത്തി, കളിയാക്കി. എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ഇതിനെതിരെ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും സംഘടനക്കെതിരായതിനാല്‍ ആരും ഒപ്പം നിന്നില്ല. ഇതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.
കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂഷനല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കിന്റെ ദേശീയ റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയ യൂനിവേഴ്‌സിറ്റി കോളജിലെ പഠന അന്തരീക്ഷത്തെക്കുറിച്ചാണ് വിദ്യാർഥിനി ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.