തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു, എ.െഎ.എസ്.എഫ് സ്ഥാനാർഥികൾ സമർപ്പി ച്ച മുഴുവൻ പത്രികകളും സൂക്ഷ്മപരിശോധനയിൽ തള്ളി. പത്രിക പൂരിപ്പിച്ചതിൽ എസ്.എഫ്.െഎ ചൂണ്ടിക്കാട്ടിയ അപാകതകൾ അംഗീകരിച്ചാണ് റിേട്ടണിങ് ഒാഫിസർ തള്ളിയത്. എസ്.എഫ്.െഎ സമ്മർദത്തിന് വഴങ്ങി നാമനിർദേശ പത്രിക തള്ളിയ നടപ ടിക്കെതിരെ കോടതിയെ സമീപിക്കാൻ കെ.എസ്.യു തീരുമാനിച്ചു. ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, ജനറൽ സെക്രട്ടറി, മാഗസി ൻ എഡിറ്റർ, ആർട്സ് ക്ലബ് സെക്രട്ടറി, യു.യു.സി, ഒന്നാംവർഷ പി.ജി പ്രതിനിധി എന്നീ സ്ഥാനങ്ങളിലേക്ക് കെ.എസ്.യു സമ ർപ്പിച്ച പത്രികകളാണ് തള്ളിയത്.
പത്രികയിൽ ‘ചെയർപേഴ്സൺ’ പദവിക്ക് ‘ദ ചെയർപേഴ്സൺ’ എന്ന് എഴുതിയില്ലെന്ന എസ്.എഫ്.െഎയുടെ പരാതി അംഗീകരിച്ചാണ് പത്രിക തള്ളിയത്. എന്നാൽ, മലയാളത്തിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ ‘ചെയർപേഴ്സൺ’ എന്നാണ് ഉപയോഗിച്ചതെന്നും ഇതാണ് പത്രികയിൽ രേഖപ്പെടുത്തിയതെന്നുമുള്ള കെ.എസ്.യുവിെൻറ വിശദീകരണം അംഗീകരിച്ചില്ല. ‘യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ’ പദവിയിലേക്ക് സമർപ്പിച്ച പത്രികയിൽ കൗൺസിലർ ഒാഫ് യൂനിവേഴ്സിറ്റി യൂനിയൻ എന്നാണ് എഴുതേണ്ടതെന്ന എസ്.എഫ്.െഎ വാദം അംഗീകരിച്ചാണ് ഇൗ പദവിയിലേക്ക് കെ.എസ്.യുവും എ.െഎ.എസ്.എഫും സമർപ്പിച്ച പത്രികകൾ തള്ളിയത്.
വൈസ് ചെയർേപഴ്സൺ പദവിയിലേക്ക് പത്രിക നൽകിയ എ.െഎ.എസ്.എഫ് സ്ഥാനാർഥിയുടെ ക്ലാസിലെ ഹാജർ അധ്യാപകൻ അക്ഷരത്തിൽ രേഖപ്പെടുത്തിയിെല്ലന്ന കാരണം ചൂണ്ടിക്കാട്ടി തള്ളാൻ എസ്.എഫ്.െഎ ആവശ്യപ്പെട്ടു. ഒന്നാംവർഷ പി.ജി പ്രതിനിധി സ്ഥാനത്തേക്ക് എ.െഎ.എസ്.എഫ് സ്ഥാനാർഥിയുടെ പത്രികയിൽ വ്യാഴാഴ്ചയേ തീരുമാനമെടുക്കൂ. ഇൗ പദവിയിലേക്ക് പത്രിക നൽകിയ വിദ്യാർഥിനിയുടെ െഎ.ഡി കാർഡിൽ കോളജ് സീൽ പതിച്ചിട്ടില്ലെന്നതാണ് പരാതി.
എന്നാൽ, ഇതേപിഴവുള്ള എസ്.എഫ്.െഎ സ്ഥാനാർഥിയുടെ പത്രിക മറ്റൊരു സീറ്റിേലക്ക് റിേട്ടണിങ് ഒാഫിസർ സ്വീകരിച്ചതായും എ.െഎ.എസ്.എഫ് പ്രവർത്തകർ പറയുന്നു. കെ.എസ്.യു, എ.െഎ.എസ്.എഫ് പത്രികകൾ ഒന്നടങ്കം തള്ളിയതോടെ എസ്.എഫ്.െഎ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്നുറപ്പായി.
റിേട്ടണിങ് ഒാഫിസർ ഉൾപ്പെടെ അധ്യാപകർ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയിൽ എസ്.എഫ്.െഎക്ക് അനുകൂല നിലപാട് സ്വീകരിച്ചെന്നും പരാതിയുണ്ട്. എന്നാൽ ചട്ടപ്രകാരമല്ല പത്രികകൾ നൽകിയെതന്നായിരുന്നു സൂക്ഷ്മപരിശോധന സമിതിയുടെ വിലയിരുത്തൽ. കോളജിൽ അടുത്തിടെ നടന്ന കുത്തുകേസിനെ തുടർന്നാണ് എസ്.എഫ്.െഎ ഇതര സംഘടനകൾക്ക് യൂനിറ്റ് രൂപവത്കരിക്കാനായതും മത്സരത്തിന് കളമൊരുങ്ങിയതും.
ആർട്സ് കോളജിൽ മത്സരം ഒറ്റ സീറ്റിലേക്ക്
തിരുവനന്തപുരം: ഗവ. ആർട്സ് കോളജിൽ എസ്.എഫ്.െഎക്ക് എതിരാളിയായി ഒറ്റ സ്ഥാനാർഥി. ചെയർപേഴ്സൺ സ്ഥാനത്തേക്ക് എ.െഎ.ഡി.എസ്.ഒയുടെ ജെ. മീരയാണ് എതിർ സ്ഥാനാർഥി. ചെയർപേഴ്സൺ സ്ഥാനത്തേക്ക് മറ്റ് രണ്ട് എസ്.എഫ്.െഎ പ്രതിനിധികൾ പത്രിക സമർപ്പിച്ചെങ്കിലും ഒന്ന് പിൻവലിക്കും. മറ്റ് സ്ഥാനങ്ങളിലെല്ലാം എസ്.എഫ്.െഎ സ്ഥാനാർഥികൾ മാത്രമാണ് പത്രിക നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.