കല്ലടിക്കോട്: തച്ചമ്പാറ ദേശീയപാതക്കരികിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം 40 വയസ്സുള്ള പുരുഷെൻറ മൃതദേഹം കമഴ്ന്ന് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. 170 സെൻറിമീറ്റർ ഉയരമുണ്ട്.
തച്ചമ്പാറ വില്ലേജ് ഓഫിസിനും പുതിയ പെട്രോൾപമ്പിനും ഇടക്ക് റോഡ് പണിക്കായി കൂട്ടിയ മൺകൂനകൾക്കിടയിലെ കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂർണമായും കരിഞ്ഞ നിലയിലാണ് മൃതദേഹം. മുഖം അഴുകിയിട്ടുമുണ്ട്.
ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചത്. പാലക്കാട്ടുനിന്ന് ഫോറൻസിക് വിദഗ്ധരും കല്ലടിക്കോട് പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലെത്തിച്ചു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. കല്ലടിക്കോട് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.